Connect with us

Gulf

ഓര്‍ഗാനിക് ഫാം എന്നാല്‍

Published

|

Last Updated

Zulal Oasis

ഒരേ ഭൂമിയില്‍ വ്യത്യസ്ത കാലയളവില്‍ വിവിധ ധാന്യങ്ങള്‍/ പച്ചക്കറികള്‍ കൃഷിചെയ്യലും പച്ചിലവളം, ചാണകം, മണ്ണിര, ജൈവ കീട നിയന്ത്രണം തുടങ്ങിയവ ഉപയോഗിച്ചുമുള്ള കൃഷിരീതിയാണിത്. രാസവളങ്ങളും കീടനാശിനികളും നമ്മുടെ മണ്ണിനെയും ജൈവികഘടനയെയും മുച്ചൂടും നശിപ്പിക്കുന്നതിന് മുമ്പ് നാടുകളില്‍ നിലനിന്നിരുന്ന കൃഷിരീതിയെയാണ് നാം ജൈവികം എന്ന ഓമനപ്പേര് ചേര്‍ത്ത് വിളിക്കുന്നത്. മണ്ണിന്റെ ഫലഭൂയിഷ്ഠതയും ആരോഗ്യവും കാത്തുസൂക്ഷിക്കുന്നതിന് ഈ കൃഷിരീതികള്‍ക്ക് വലിയ പങ്കുണ്ട്. പ്രകൃതിയുടെ തനത് ജൈവികഘടന തിരിച്ചുകൊണ്ടുവരാനും സഹായിക്കും. ജൈവവളവും ജൈവ കീട, കുമിള്‍, കള നാശിനികള്‍ ഉപയോഗിച്ചാണ് കൃഷി. അതേസമയം, കൃത്രിമ പെട്രോകെമിക്കല്‍ വളങ്ങളും ഹോര്‍മോണ്‍, ആന്റിബയോട്ടിക് തുടങ്ങിയവയും ഉപയോഗിക്കരുത്. ജൈവിക പച്ചക്കറി കാര്‍ഷിക സംഘടനകളുടെ ഏകതാന രൂപമാണ് 1972ല്‍ സ്ഥാപിതമായ ഫെഡറേഷന്‍ ഓഫ് ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍ മൂവ്‌മെന്റ്‌സ് (ഇഫോം). 1990 മുതല്‍ ജൈവ ഉത്പന്നങ്ങളുടെ വിപണിയില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടാകുന്നത്. 2012ല്‍ ലോകതലത്തില്‍ വിപണി 63 ബില്യന്‍ ഡോളര്‍ ആയിരുന്നു. ലോകത്ത് ഒന്നാകെ 3.7 കോടി ഹെക്ടര്‍ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

Latest