Connect with us

International

അമേരിക്കയില്‍ കനത്ത മഞ്ഞു വീഴ്ച; 15 മരണം

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയുടെ തെക്കു കിഴക്കു സംസ്ഥാനങ്ങളില്‍ കനത്ത മഞ്ഞു വീഴ്ചയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ 15 പേര്‍ മരിച്ചു. നോര്‍ത്ത് കരോളിനയില്‍ വാഹനാപകടത്തിലാണ് ആറു പേര്‍ മരിച്ചത്. അമേരിക്കയുടെ കിഴക്കന്‍ തീരത്തു ആഞ്ഞടിച്ച ജോനാസ് ഹിമക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് അറ്റ്‌ലാന്റിക് തീരത്തേക്കു കുതിക്കുകയാണ്. ഹിമവാതം ഞായറാഴ്ച തീരത്തെത്തുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.

രാജ്യതലസ്ഥാനമായ വാഷിംഗ്ടണില്‍ 60 സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ മഞ്ഞു മൂടിക്കിടക്കുകയാണ്. വാഷിങ്ടണില്‍ ചരിത്രത്തിലാദ്യമായാണ് ഇത്രയും രൂക്ഷമായ മഞ്ഞുവീഴ്ചയുണ്ടാകുന്നത്. ന്യൂയോര്‍ക്ക് നഗരത്തിലും പരിസര പ്രദേശങ്ങളിലും രണ്ട് അടിയിലേറെ മഞ്ഞു വീഴ്ചയുണ്ടായി. മഞ്ഞ് വീഴ്ച മൂലം റെയില്‍ വ്യോമ ഗതാഗതങ്ങള്‍ തടസപ്പെട്ടു. ടെന്നസി, നോര്‍ത്ത് കരോലിന, കെന്റകി തുടങ്ങിയ പ്രദേശങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.