Connect with us

National

പ്രധാനമന്ത്രിക്കെതിരെ ചാവേര്‍ ആക്രമണമുണ്ടായേക്കുമെന്നു റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ ചാവേറുകളെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുനേരെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കരുതുന്നത്. പന്ത്രണ്ടിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഇതിനായി പരിശീലനം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ആഘോഷവേളകളില്‍ സുരക്ഷാക്രമീകരണങ്ങള്‍ വകവയ്ക്കാതെ പ്രധാനമന്ത്രി ജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത് പതിവാണ്. കഴിഞ്ഞ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കിടയില്‍ മോഡി കുട്ടികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നിരുന്നു. ഇത് തീവ്രവാദികള്‍ മുതലെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗമായ എസ്.പി.ജി യൂണിറ്റിനും പോലീസിനും ഇന്റലിജന്റ്‌സ് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ സുരക്ഷാ വലയം വിട്ട് പുറത്ത് പോകരുതെന്ന് മുതിര്‍ന്ന എസ്. പി. ജി. ഉദ്യോഗസ്ഥര്‍ പ്രധാമനമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് വിവരങ്ങള്‍. ഭീകരാക്രമണ ഭീഷണി ഉള്ളതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദാണ് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ മുഖ്യാഥിതി.

---- facebook comment plugin here -----

Latest