Connect with us

National

ഭീകരവാദത്തിനെതിരെ ഇന്ത്യയും ഫ്രാന്‍സും ഒരുമിച്ച് പ്രവര്‍ത്തിക്കും:ഫ്രാന്‍സ്യസ് ഹോളണ്ടേ

Published

|

Last Updated

ന്യൂഡല്‍ഹി: ലോകസമാധാനത്തിന് ഭീഷണിയായ ഭീകരവാദത്തിനെതിരെ ഇന്ത്യയും ഫ്രാന്‍സും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്യസ് ഹോളണ്ടേ പറഞ്ഞു. ഇന്ന് ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തുന്ന അദ്ദേഹം വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് ഹോളണ്ടേ ഇക്കാര്യം വ്യക്തമാക്കിയത്. നരേന്ദ്ര മോദി നിശ്ചയദാര്‍ഢ്യമുള്ള ഭരണാധികാരിയാണെന്നും ഹോളണ്ടേ പറഞ്ഞു.

റാഫേല്‍ വിമാനക്കരാര്‍ സംബന്ധിച്ച് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ചര്‍ച്ചകള്‍ ശരിയായ രീതിലാണ് പുരോഗമിക്കുന്നതെന്നും ഒളാന്ദ് പറഞ്ഞു. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ ഇത് ചര്‍ച്ചാവിഷയമാകുമെന്നാണ് സൂചനകള്‍. റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡന്റ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി
ഇന്ത്യയിലെത്തി. ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് അദ്ദേഹം ചണ്ഡിഗഡ്  വിമാനത്താവളത്തിലെത്തിയത്‌.

Latest