Connect with us

Kerala

സോളാറില്‍ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കേസില്‍ നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നലകി. നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് മുഖ്യമന്ത്രി കമ്മീഷനില്‍ വ്യക്തമാക്കി. സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ ഉന്നയിച്ച ആവശ്യമാണ് അദ്ദേഹം നിരസിച്ചത്. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ഏതു സാഹചര്യത്തിലാണ് താന്‍ നുണ പരിശോധനയ്ക്ക് വിധേയമാകേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. സോളാര്‍ അഴിമതി വഴി സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ല. തെളിവെടുപ്പിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സോളാര്‍ കമ്മീഷന് മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെലവഴിച്ചത് 14 മണിക്കൂര്‍. ഇന്നലെ രാവിലെ 11 ന് സിറ്റിങ് ആരംഭിച്ച സോളാര്‍ കമ്മീഷനില്‍ നിന്നും മുഖ്യമന്ത്രി ഇറങ്ങുമ്പോള്‍ പുലര്‍ച്ചെ 1.15 ആയി. സരിതയെ മുന്നു തവണ കണ്ടിട്ടുണ്ടാകാമെന്ന് മുഖ്യമന്ത്രി കമ്മീഷന് മുന്നില്‍ മൊഴി നല്കി. ടീം സോളാര്‍ എന്ന കമ്പനിയെക്കുറിച്ച് താന്‍ ആദ്യം കേള്‍ക്കുന്നത് സരിതയെ അറസ്റ്റ് ചെയ്തപ്പോഴാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ ചിലര്‍ക്ക് വീഴ്ചയും ജാഗ്രതകുറവുമുണ്ടായി . അവര്‍ക്കെതിരെ നടപടിയുമെടുത്തിട്ടുണ്ട്. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ താന്‍ സരിതയെ കണ്ടിട്ടില്ല . അതു സംബന്ധിച്ച് നിയമസഭയില്‍ നടത്തിയ പ്രസ്താവനയല്‍ 2012 ഡിസംബര്‍ 27 എന്നതിനുപകരം 29 എന്നാണ് പറഞ്ഞത്. ഈ ചെറിയ പിശകിനെ പ്രതിപക്ഷം പെരുപ്പിച്ചുകാട്ടി. ഒരു ലക്ഷം രൂപയുടെ ചെക്കാണ് നല്കിയതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളിയ കമ്മിഷന്‍ അഭിഭാഷകന്‍ സരിത രണ്ട് ലക്ഷം രൂപ നല്കിയകിന്റെ രസീത് ഹാജരാക്കി. ടെനി ജോപ്പനും സരിതയുമായുള്ള ബന്ധത്തെക്കുറിച്ച് പിസി ജോര്‍ജ് പറഞ്ഞത് സരിതയെ അറസ്റ്റ് ചെയ്തശേഷമാണെന്നും ജുഡീഷ്യല്‍ അന്വേഷണത്തെ താനൊരിക്കലും എതിര്‍ത്തിട്ടില്ലെന്നും മുഖ്യമന്ത്രി മൊഴി നലകി. സെക്രട്ടേറിയറ്റിെല സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതാണോ എന്ന ചോദ്യത്തിന് അടിസ്ഥാന രഹിതമായ ആരോപണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം സോളാര്‍ തട്ടിപ്പുകേസില്‍ പൊതു താല്പര്യം നിലനിര്‍ത്തിയുള്ള അന്വേഷണം നടന്നില്ലെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍ നിരീക്ഷിച്ചു.