Connect with us

Malappuram

എസ് എസ് എഫ് എക്‌സലന്‍സി ടെസ്റ്റ് സമാപിച്ചു

Published

|

Last Updated

മലപ്പുറം: എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മുന്നോടിയായി എസ് എസ് എഫ് സംഘടിപ്പിച്ച മാതൃകാ പരീക്ഷയായ എക്‌സലന്‍സി ടെസ്റ്റിന്റെ മലപ്പുറം ഈസ്റ്റ് ജില്ലാ തല ഉദ്ഘാടനം കൊണ്ടോട്ടി കൊട്ടപ്പുറം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. കാലിക്കറ്റ് സര്‍കലാശാല വൈസ് ചാന്‍സിലര്‍ ഡോ. മുഹമ്മദ് ബശീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് എം ദുല്‍ഫുഖാറലി സഖാഫി, ജനറല്‍ സെക്രട്ടറി ടി അബ്ദുന്നാസര്‍, ട്രഷറര്‍ സയ്യിദ് മുര്‍തള സഖാഫി, പി സിറാജുദ്ദീന്‍, മുഹമ്മദ് ശരീഫ് നിസാമി, മുഹ്‌യിദ്ദീന്‍ സഖാഫി ചീക്കോട്, കെ പി ശമീര്‍, യൂസുഫ് പെരിമ്പലം, ശുക്കൂര്‍ സഖാഫി പങ്കെടുത്തു.

മലപ്പുറം ഈസ്റ്റ് ജില്ലയില്‍ ഒമ്പത് ഡിവിഷനുകളിലായി 200 സെന്ററുകളിലാണ് പരീക്ഷ നടന്നത്. എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലും പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് വിഷയത്തിലുമായിരുന്നു പരീക്ഷ. അധ്യാപകരില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും മികച്ച പ്രതികരണമാണ് എക്‌സലന്‍സി ടെസ്റ്റിന് ലഭിച്ചത്.
ജനുവരി 31 നകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി അടുത്ത മാസം അഞ്ചിന് ഫലം പ്രസിദ്ധീകരിക്കും. www.wisdomonlne.in എന്ന വിലാസത്തിലും പരീക്ഷാകേന്ദ്രങ്ങളിലും ഫലം ലഭ്യമാകും.

Latest