Connect with us

Malappuram

കേരളത്തിലെ വിദ്യാഭ്യാസ രംഗം തകര്‍ച്ചയിലാണെന്ന് പിണറായി വിജയന്‍

Published

|

Last Updated

വളാഞ്ചേരി: ലോക ശ്രദ്ധയാകര്‍ഷിച്ച കേരളത്തിലെ വിദ്യാഭ്യാസ രംഗം ഇപ്പോള്‍ തകര്‍ച്ചയിലാണെന്ന് പിണറായി വിജയന്‍. നവകേരള മാര്‍ച്ചിന് വളാഞ്ചേരിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസത്തിന്റെ നിലവാരം താഴ്‌ന്നെന്നും, യൂനിവേഴ്‌സിറ്റികള്‍ ഏറെ പിറകോട്ട് പോയെന്നും അദ്ദേഹം പറഞ്ഞു.
ഏറെ പുരോഗതിയിലായിരുന്ന കേരളം എല്ലാ രംഗങ്ങളിലും ഇപ്പോള്‍ പിറകോട്ട് പോയ അവസ്ഥയാണ്. പല രംഗത്തും കാലാനുസൃതമായ വികസനം പ്രാപിക്കാന്‍ സാധിച്ചിട്ടില്ല. വിദ്യാഭ്യാസ രംഗം ഏറെ പിറകോട്ടാണ് പോയത്. കേരളം കണ്ട ഏറ്റവും മോശമായ വിദ്യാഭ്യാസ മന്ത്രിയാണ് ഇപ്പോള്‍ ഭരിക്കുന്നത്. ഭരണത്തിന് നേതൃത്വം നല്‍കുന്ന മുന്നണി മുഴുവന്‍ ഇതിനുത്തരവാദികളാണ്.
ഇടതുപക്ഷത്തിന്റെ കൂട്ടത്തില്‍ മാണിയും ബാബുവും ഉണ്ടാകില്ല. അഴിമതി രഹിത സംവിധാനം കൊണ്ടു വരാനാണ് എല്‍ ഡി എഫ് ശ്രമിക്കുക. കൂടാതെ കേരള ജനതക്ക് മതനിരപേക്ഷ മനസ്സുള്ളത് കൊണ്ട് തന്നെ ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും, വെള്ളാപ്പള്ളിയുടെയും നേതൃത്വത്തില്‍ നടക്കുന്ന വര്‍ഗീയ ധ്രുവീകരണം കേരളത്തില്‍ നടക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എം പിമാരായ എം ബി രാജേഷ്, ബിജു, എ സമ്പത്ത്, എം എല്‍ എ മാരായ കെ ടി ജലീല്‍, പി ശ്രീരാമകൃഷ്ണന്‍, പി കെ സൈനബ, എം ഗോവിന്ദന്‍ മാസ്റ്റര്‍, കെ ജെ തോമസ്, ഹുസൈന്‍ രണ്ടത്താണി, വി ശശികുമാര്‍, വി പി സക്കറിയ, കെ പി ശങ്കരന്‍ മാസ്റ്റര്‍ പങ്കെടുത്തു.

Latest