Connect with us

Kerala

സോളാര്‍ കമ്മീഷനു മുന്നില്‍ മുഖ്യമന്ത്രി നല്‍കിയ മൊഴി പച്ചകള്ളമാണെന്ന് വിഎസ്

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കമ്മീഷനു മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ മൊഴി പച്ചകള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ കമ്മീഷനില്‍ പറഞ്ഞതുകൊണ്ടാണ് മുഖ്യമന്ത്രി നുണപരിശോധനയ്ക്ക് തയാറാകാത്തതെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

സര്‍ക്കാര്‍ സ്ഥാപനമായ അനര്‍ട്ടില്‍ നിന്നും ലക്ഷക്കണക്കിനു രൂപ സോളാര്‍ അടക്കമുള്ള 45 കന്പനികള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കി. ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി കൃത്യമായ മറുപടി നല്‍കാന്‍ സാധിക്കുന്നില്ലെന്നും വി.എസ് പറഞ്ഞു. സംസ്ഥാന ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രി കമ്മീഷന്റെ വിചാരണക്ക വിധേയമാകുന്നത് നാണംകെട്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് രാജി വച്ച ബാബുവിന്റെ രാജിക്കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറാത്തത് നിരുത്തരവാദപരമായ നടപടിയാണ്. ബാബുവിനെ സംരക്ഷിക്കാന്‍ വേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനെ വിഡ്ഢി വേഷം കെട്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡോസല്‍ഫാന്‍ വിഷയത്തില്‍ താന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്തു എന്ന് ജനങ്ങള്‍ക്ക് അറിയാം. ഇതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു