Connect with us

Gulf

അറബ് ഹെല്‍തിന് ഉജ്വല തുടക്കം

Published

|

Last Updated

അറബ് ഹെല്‍ത് പ്രദര്‍ശനം ദുബൈ ഉപഭരണാധികാരിയും യു എ ഇ പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: 163 രാജ്യങ്ങളിലെ 4,000 കമ്പനികള്‍ പങ്കെടുക്കുന്ന അറബ് ഹെല്‍ത് പ്രദര്‍ശന, സമ്മേളനത്തിനു ഉജ്വല തുടക്കം. ദുബൈ ഉപഭരണാധികാരിയും യു എ ഇ പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. ദുബൈ രാജ്യാന്തര സമ്മേളന പ്രദര്‍ശന കേന്ദ്രത്തില്‍ 28വരെ നീണ്ടുനില്‍ക്കും.
1.15 ലക്ഷം ആളുകളെയാണ് 41-ാമത് പ്രദര്‍ശനത്തിന് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ പവലിയനും ഇവിടെയുണ്ട്. ആദ്യ ദിനം തന്നെ ആയിരക്കണക്കിന് ആളുകളാണ് ഈ ആരോഗ്യ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനെത്തിയത്. ത്രി ഡി മെഡിക്കല്‍ പ്രിന്റിംഗ് കോണ്‍ഫറന്‍സുകൂടി ഇത്തവണയുണ്ടെന്ന് ദുബൈ ഹെല്‍ത് അതോറിറ്റി ചെയര്‍മാന്‍ ഹുമൈദ് അല്‍ ഖാതമി അറിയിച്ചു.
മേഖലയിലെ ഏറ്റവും പ്രമുഖമായ പ്രദര്‍ശനങ്ങളിലൊന്നാണിത്. ആരോഗ്യമേഖലയില്‍ ദുബൈ നേടിയിട്ടുള്ള പുരോഗതിയുടെ നിദര്‍ശനവുമാണ് അറബ് ഹെല്‍ത്. ശാസ്ത്ര ലോകത്ത് നിന്നും ആരോഗ്യരംഗത്ത് നിന്നും നിരവധി പ്രമുഖര്‍ ഇവിടെ എത്തിയിട്ടുണ്ട്. നിരവധി പ്രമുഖരായ ആളുകളുടെ പ്രഭാഷണവും അനുബന്ധമായി നടക്കും. ഏതാണ്ട് 500 ഓളം കമ്പനികളാണ് നവീനമായ ഉല്‍പന്നങ്ങളുമായി എത്തിയിരിക്കുന്നത്. 37 രാജ്യങ്ങളില്‍ നിന്ന് 30,000 വിദഗ്ധര്‍ മെഡ്‌ലാബ് എന്ന പ്രത്യേക പവലിയനില്‍ ഉണ്ട്. ആരോഗ്യരംഗത്തെ സാമഗ്രികളും ഉല്‍പന്നങ്ങളുമൊക്കെ ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും ഹുമൈദ് അല്‍ ഖാതമി അറിയിച്ചു.

Latest