Connect with us

Kasargod

കുട്ടമത്ത് സ്‌കൂളിന് 3.2 കോടിയുടെ കെട്ടിടം നിര്‍മിക്കും: മന്ത്രി കെ സി ജോസഫ്

Published

|

Last Updated

കാസര്‍കോട്: കുട്ടമത്ത് ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നബാര്‍ഡ് സ്‌കീമില്‍ ഉള്‍പ്പെടുത്തി 3.2 കോടി രൂപയുടെ കെട്ടിടം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഗ്രാമ വികസന സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് പറഞ്ഞു. കുട്ടമത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ കെട്ടിടം നിര്‍മിക്കാനുള്ള ഫണ്ടിനായി രണ്ടാഴ്ചക്കകം നടപടി സ്വീകരിക്കും. സ്‌കൂളിന് സ്റ്റേഡിയം നിര്‍മിക്കുന്നതിനാവശ്യമായ ഭൂമി വനംവകുപ്പില്‍ നിന്ന് ലഭ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അദ്യാപക ക്ഷാമം പരിഹരിക്കാന്‍ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് ഉടന്‍ നിയമനം നടത്തുമെന്നും മന്ത്രി കെ സി ജോസഫ് പറഞ്ഞു. കെ കുഞ്ഞിരാമന്‍ എംഎല്‍എ (തൃക്കരിപ്പൂര്‍) അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി സി സുബൈദ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ വെങ്ങാട്ട് കുഞ്ഞിരാമന്‍, പഞ്ചായത്തംഗം കെ സത്യഭാമ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി നാരായണന്‍, ലത്തീഫ് നീലഗിരി, കെ.കെ ബാലകൃഷ്ണന്‍, എ.കെ ചന്ദ്രന്‍, എം.പി ദാമോദരന്‍, ടി നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ സൂര്യ നാരായണ കുഞ്ചുരായര്‍ റിപ്പോര്‍ട്ട അവതരിപ്പിച്ചു. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ സ്വാഗതവും ഹെഡ്മാസ്റ്റര്‍ പി വി ദേവരാജ് നന്ദിയും പറഞ്ഞു. ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് നടക്കുക.

Latest