Connect with us

Kerala

കമ്യൂണിറ്റി പോലീസ്: ദേശീയതലത്തില്‍ കര്‍മപദ്ധതി വേണം- രാജ്‌നാഥ് സിംഗ്

Published

|

Last Updated

തിരുവനന്തപുരം: പോലീസ് പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തവും സഹകരണവും ഉറപ്പാക്കുന്നതിന് ദേശീയതലത്തില്‍ വ്യക്തമായ കര്‍മപദ്ധതി ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന കമ്യൂണിറ്റി പോലീസിംഗ് ദ്വിദിന ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മാതൃകയായ ജനമൈത്രി കുറഞ്ഞ കാലത്തിനുള്ളില്‍ സമൂഹത്തില്‍ ക്രിയാത്മക സ്വാധീനമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യപ്രഭാഷണവും സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാര്‍ ആമുഖ പ്രഭാഷണവും നടത്തി. ഫ്രണ്ട്‌ലൈന്‍ എഡിറ്റര്‍ ആര്‍ കെ രാധാകൃഷ്ണന്‍, ജനമൈത്രി പദ്ധതി നോഡല്‍ ഓഫീസര്‍ കൂടിയായ എ ഡി ജി പി. ഡോ. ബി സന്ധ്യ, റൂറല്‍ എസ് പി. ഷെഫീന്‍ അഹമ്മദ് പ്രസംഗിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.