Connect with us

Kerala

വയനാട്ടില്‍ റിസോര്‍ട്ട് മാനേജരെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

Published

|

Last Updated

വയനാട്: വയനാട്ടില്‍ റിസോര്‍ട്ട് മാനേജരെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. മേപ്പാടി റിപ്പണിലെ റിസോര്‍ട്ട് മാനേജര്‍ ലജീഷ് ജോസിനെയാണ് തട്ടിക്കൊണ്ടുപോയത്. മൈ ഗാര്‍ഡന്‍ ഓഫ് ഈര്‍ഡന്‍ റിസോര്‍ട്ടിലെ മാനേജരാണ് ലജീഷ് ജോസ്. പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. മാവോയിസ്റ്റുകളാണ് തട്ടിക്കൊണ്ടു പോയതിന് പിന്നിലെന്ന് സംശയിക്കുന്നു. പക്ഷെ മാവോയിസ്റ്റുകള്‍ ഓപ്പറേഷന്‍ നടത്തുമ്പോള്‍ മുദ്രാവാക്യം എഴുതി വെക്കുക, നോട്ടീസ് വിതറുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാറുണ്ട്. അതുണ്ടാവാത്തതിനാല്‍ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

---- facebook comment plugin here -----

Latest