Connect with us

Kerala

മുഖ്യമന്ത്രി രാജിവെക്കണമെന്ന് കോടിയേരി

Published

|

Last Updated

കണ്ണൂര്‍: സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ഇരുവരും രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധാര്‍മികതയുണ്ടെങ്കില്‍ ഒരു നിമിഷം വൈകാതെ മുഖ്യമന്ത്രി രാജിവെക്കാന്‍ തയാറാകണം. ഇനിയും അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് ലജ്ജാകരമാണെന്നും രാജിവെച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest