Connect with us

National

മുഖ്യമന്ത്രിക്ക് ഹൈക്കമാന്‍ഡിന്റെ പിന്തുണ; രാജി വെക്കേണ്ട സാഹചര്യമില്ല

Published

|

Last Updated

രണ്‍ദീപ് സിംഗ് സുര്‍ജേവാല

രണ്‍ദീപ് സിംഗ് സുര്‍ജേവാല

ന്യൂഡല്‍ഹി: സോളാര്‍ കേസിലെ വിജിലന്‍സ് കോടതി ഉത്തരവിന്റെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്. സോളാര്‍ കേസില്‍ ഒരു രൂപ പോലും സര്‍ക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്നും എഐസിസി മാധ്യമവിഭാഗം തലവന്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.

സോളാര്‍ കേസില്‍ കോണ്‍ഗ്രസിലെ ആരും കൈക്കൂലി വാങ്ങിയിട്ടില്ല. സോളാര്‍ കേസില്‍ അന്വേഷണത്തിന് സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രിയാണ്. സോളാര്‍ കമ്മീഷനെ നിയോഗിച്ചത് പോലും അദ്ദേഹമാണെന്നും രണ്‍ദീപ് സിംഗ് പറഞ്ഞു.