Connect with us

Kerala

മുഖ്യമന്ത്രിക്കെതിരെ ഐഎന്‍ടിയുസി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Published

|

Last Updated

സോളാര്‍ അഴിമതിയില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിക്കെതിരെ ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍ ഫേസ് ബുക്ക് പോസ്റ്റ്. കെ കരുണാകരനെ പിറകില്‍നിന്ന് കുത്തി മുറവിളികൂട്ടി അധികാരത്തില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് തന്നെയാണ് കാലം തിരിച്ചടി നല്‍കുന്നതെന്ന് ആര്‍ ചന്ദ്രശേഖരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

ചെയ്തുപോയ മഹാപാപങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷയ്ക്ക് കേരളത്തിലെ ജനങ്ങള്‍ ഉത്തരവാദികള്‍ അല്ലല്ലോയെന്നും പോസ്റ്റിലുണ്ട്. ഇനിയുള്ള കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണോ ജനങ്ങളാണോ എന്ന ചോദ്യത്തോടെയാണ് ആര്‍ ചന്ദ്രശേഖരന്‍ ഫേയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ചരിത്രം ചിലപ്പോഴെങ്കിലും ആവര്‍ത്തിക്കപ്പെടാറുണ്ട്. സ്വാതന്ത്ര്യസമരസേനാനിയും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിലൊരാള…

Posted by R Chandrasekaran on Thursday, January 28, 2016

ചാരക്കേസില്‍ ഉള്‍പ്പെട്ട കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ നേതൃത്വം നല്‍കിയത് ഉമ്മന്‍ചാണ്ടിയായിരുന്നു. ഇത് ഓര്‍മ്മിപ്പിച്ച് ചരിത്രം ചിലപ്പോഴൊക്കെ ആവര്‍ത്തിക്കാറുണ്ടെന്നും സോളാര്‍ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ചന്ദ്രശേഖരന്‍ പറയുന്നു. പ്രമുഖ ഐ ഗ്രൂപ്പ് നേതാവും ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷനുമാണ് ആര്‍ ചന്ദ്രശേഖരന്‍. ഇന്നലെ ഐ ഗ്രൂപ്പ് നേതാവായ അജയ് തറയിലും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ കലാപം രൂക്ഷമാകുന്നതിന്റെ സൂചനയായാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിലയിരുത്തപ്പെടുന്നത്.

Latest