Connect with us

Kerala

സത്യം ജയിക്കുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സത്യം ജയിക്കുമെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരെ കേസെടുക്കാനുള്ള വിജിലന്‍സ് കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സോളാര്‍ കേസില്‍ ഹൈക്കോടതി വിധിയുടെ കാര്യത്തില്‍ പ്രത്യേക ആശ്വാസത്തിന്റെ ആവശ്യമില്ല. സോളാറുമായി ബന്ധപ്പെട്ട വിവാദം തുടങ്ങിയ അന്ന് മുതല്‍ ഒരടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് ഉന്നയിക്കുന്നത്. ഇത്രയും കാലമായിട്ടും ഈ ആരോപണം ഉന്നയിക്കുകയല്ലാതെ ഒരു ഷീറ്റ് കടലാസ് പോലും തെളിവ് ഹാജരാക്കാനായിട്ടില്ല.

സര്‍ക്കാര്‍ യാതൊരു ആനുകൂല്യവും ചെയ്ത് കൊടുത്തിട്ടില്ല. കോടതിയോട് അങ്ങേയറ്റത്തെ ബഹുമാനമുണ്ട്. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest