Connect with us

Gulf

സൗദിയില്‍ പള്ളിയില്‍ സ്‌ഫോടനം: മൂന്നുപേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

റിയാദ്: കിഴക്കന്‍ സൗദി അറോബ്യയില്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അല്‍ അഹ്‌സ പ്രവിശ്യയിലെ മഹസിന്‍ നഗരത്തിലെ ഇമാം റിസ പള്ളിയിലാണ് സ്‌ഫോടനമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവെപ്പിനെ തുടര്‍ന്നാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ചാവേര്‍ സ്‌ഫോടനം നടത്താനുള്ള ശ്രമം നിസ്‌കാരത്തിനെത്തിയവര്‍ തടയുകയായിരുന്നു എന്നാണ് വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.