Connect with us

First Gear

മഹീന്ദ്ര് മൂന്ന് പുതിയ അതിവേഗ സര്‍വീസ് സെന്ററുകള്‍ തുറന്നു

Published

|

Last Updated

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കേരളത്തില്‍ മൂന്ന് അതിവേഗ സര്‍വീസ് സെന്ററുകള്‍ കൂടി തുറന്നു. തൃശൂര്‍, അങ്കമാലി, ഇടപ്പള്ളി എന്നിവിടങ്ങളിലാണ് മഹീന്ദ്ര ക്വിക്ക് സര്‍വീസ് കേന്ദ്രങ്ങള്‍ ആരംഭിച്ചത്. ഉടമകളുടെ സാന്നിധ്യത്തില്‍തന്നെ നിശ്ചിത സമയത്തിനുള്ളില്‍ വാഹനം സര്‍വീസ് ചെയ്ത് നല്‍കുന്നുവെന്നതാണ് ക്വിക് സര്‍വീസ് കേന്ദ്രങ്ങളുടെ പ്രത്യേകത. സര്‍വീസ് കേന്ദ്രങ്ങളിലെ ദീര്‍ഘനേര കാത്തിരിപ്പിന് ഇതോടെ വിരാമമായിരിക്കുകയാണെന്ന് കേന്ദ്രം ഉദ്ഘാടനം ചെയ്ത് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം വൈസ് പ്രസിഡന്റ് (കസ്റ്റമര്‍ കെയര്‍) സന്ദീപ് ധോണ്ട് പറഞ്ഞു. രാജ്യമെമ്പാടുമായി 11 മഹീന്ദ്ര ക്വിക് സര്‍വീസ് കേന്ദ്രങ്ങള്‍ ഇതിനോടകം തുറന്നിട്ടുണ്ട്.

വിദഗ്ധ പരിശീലനം നേടിയ സാങ്കേതിക വിദഗ്ധരും സര്‍വീസ് ഉപദേശകരുമടങ്ങിയ സംഘത്തിന്റെ നേതൃത്വത്തില്‍ രണ്ട് സര്‍വീസ് ബേ വരെ ഓരോ കേന്ദ്രത്തിലും ഉണ്ടാകും. ഓരോ ബേയിലും പ്രത്യേക ടൈമര്‍ ക്ലോക്ക് ക്രമീകരിച്ചിട്ടുണ്ട്. സര്‍വീസിനായി വാഹനം സ്വീകരിച്ചുകഴിഞ്ഞാല്‍ റിവേഴ്‌സ് കൗണ്ട് ഡൗണ്‍ തുടങ്ങും. ഗുണഭോക്താവിന് വൈ ഫൈ സൗകര്യത്തോടുകൂടിയ എസി ലോഞ്ചില്‍ വിശ്രമിക്കാനും വാഹന സര്‍വീസ് കാണാനുമാകും. ആവശ്യം അനുസരിച്ച് 90 മിനിറ്റിനുള്ളില്‍ സര്‍വീസ് പൂര്‍ത്തിയാക്കി നല്‍കാനാവുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Latest