Connect with us

Kozhikode

പയ്യോളി മാലിന്യമുക്ത നഗരസഭയാകുന്നു

Published

|

Last Updated

പയ്യോളി: പയ്യോളി മാലിന്യമുക്ത നഗരസഭാ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സന്‍ അഡ്വ. പി കുത്സു ശുചിത്വ പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം ചെയ്തു.
ആദ്യ ഘട്ടത്തില്‍ നഗരസഭ ടൗണുകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും മൈസൂരിലെ റിസൈക്ലിംഗ് യൂനിറ്റിലേക്ക് അയച്ചു. 20 അംഗ ശുചിത്വ സേന രൂപവത്കരിച്ച് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അവിടങ്ങളിലെ മാലിന്യങ്ങള്‍ നേരിട്ട് ശേഖരിക്കാനാണു പദ്ധതി.
ജൈവ മാലിന്യങ്ങള്‍ ഉറവിടങ്ങള്‍ തന്നെ സംസ്‌കരിക്കുന്നതിന് പൈപ്പ് കമ്പോസ്റ്റ്, ഇയോഗ്യാസ് പ്ലാന്റ് എന്നിവ സ്ഥാപിക്കും. തുണി സഞ്ചി നിര്‍മാണ യൂനിറ്റുകള്‍ കുടുംബശ്രീ നേതൃത്വത്തില്‍ ആരംഭിച്ച് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പൂര്‍ണമായി നിരോധിക്കും.
നഗരസഭാ വൈസ് ചെയര്‍മാന്‍ മഠത്തില്‍ നാണു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ ടി ലിഖേഷ് കൂടയാല്‍ ശ്രീധരന്‍, എം വി സമീറ, കെ വി ചന്ദ്രന്‍, സബീഷ് കുന്നങ്ങോത്ത്, എം സമദ്, മടിയാരി പോക്കര്‍, സി പി രവീന്ദ്രന്‍, കെ ടി വിനോദ്, ടി പി പ്രജീഷ് സംസാരിച്ചു.