Connect with us

Kozhikode

താലൂക്ക് ആശുപത്രിയില്‍ മരുന്നുകള്‍ ലഭിക്കുന്നില്ലെന്ന് പരാതി

Published

|

Last Updated

പേരാമ്പ്ര: താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് മരുന്നുകള്‍ ലഭിക്കുന്നില്ലെന്ന് പരാതി. കുപ്പിയുമായെത്തുന്നവര്‍ക്ക് മിക്‌സര്‍ ഇനത്തില്‍പ്പെട്ട ഒരു ലായനി മാത്രമാണ് നല്‍കുന്നതെന്ന് രോഗികള്‍ പറയുന്നു. രക്ത സമ്മര്‍ദത്തിനുള്ള അംഹോഡിപ്പിനും കൊളസ്‌ട്രോള്‍ ക്രമീകരണത്തിനുള്ള ഗുളികളും തീര്‍ന്നിട്ട് മാസങ്ങളായി. മിക്ക അസുഖങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട മരുന്നുകളും പുറമെ നിന്ന് വാങ്ങക്കേണ്ട അവസ്ഥയിലാണ് പാവപ്പെട്ട രോഗികള്‍. ദിവസം ശരാശരി 800 പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ഏറെ നേരം ഒ പി രസീറ്റിനും തുടര്‍ന്ന് മണിക്കൂറുകളോളം ഡോക്‌റടുടെ പരിശോധനക്കും കാത്തു കഴിഞ്ഞ് മരുന്നിനും ക്യൂ നില്‍ക്കുന്നവര്‍ക്ക് അവസാന നിമിഷത്തിലാണ് ആശുപത്രിയില്‍ മരുന്നില്ലെന്ന വിവരമറിയുന്നത്. ഇത് പലപ്പോഴും വാക്കേറ്റത്തിന് കാരണമാകുന്നുണ്ട്. രോഗികളുടെ ബാഹുല്യം ആശുപത്രിയില്‍ കൂടി വരികയാണെന്നും ഇതര പഞ്ചായത്തുകളിലുള്ളവര്‍ പോലും പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററുകളിലും ചികിത്സ തേടിപ്പോകാതെ പേരാമ്പ്രയിലേക്ക് തന്നെ വരുന്നതാണ് ഔഷധ ദൗര്‍ലഭ്യത്തിനിടയാക്കിയിരിക്കുന്നതെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

 

Latest