Connect with us

Kerala

ടിപി ശ്രീനിവാസനെ മര്‍ദിച്ച നേതാവിനെ എസ്എഫ്‌ഐ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

Published

|

Last Updated

തിരുവനന്തപുരം: ആഗോള വിദ്യാഭ്യാസ സംഗമത്തിനെതിരായ പ്രതിഷേധത്തിനിടയില്‍ ടിപി ശ്രീനിവാസനെ മര്‍ദിച്ച എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് ജെ എസ് ശരതിനെ ഒരു ദിവസം പിന്നിട്ട ശേഷം സിപിഐഎം പരസ്യമായി തള്ളിപ്പറഞ്ഞു. മര്‍ദനം അതിരുവിട്ട നടപടിയായെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും നേതാവിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലും ഇത്തരം സംഭവമുണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് വ്യക്തമാക്കിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എസ്എഫ്‌ഐ സംഘടനാ തലത്തില്‍ നടപടിയെടുക്കണമെന്നിന്ന് നിര്‍ദേശിച്ചു. എസ്എഫഐക്കാരനെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം ഇയാളെ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും എസ്എഫ്‌ഐ പുറത്താക്കി

ശ്രീനിവാസനെ മര്‍ദിച്ച സംഭവത്തില്‍ സിപിഐഎമ്മിനെ രാഷ്ട്രീയമായി ദോഷം ചെയ്യുന്ന രീതിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഒരു ദിവസം പിന്നിട്ട ശേഷം നേതാക്കളുടെ പരസ്യപ്രതികരണവും, എസ്എഫ്‌ഐയുടെ നടപടിയും. ഇന്നലെ തന്നെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സംഭവത്തില്‍ ക്ഷമചോദിച്ചിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും വിഎസ് ആവശ്യപ്പെട്ടു. വ്യക്തികളെ കയ്യേറ്റം ചെയ്തുകൊണ്ടല്ല നയത്തെ എതിര്‍ക്കേണ്ടതെന്നും വിഎസ് വ്യക്തമാക്കി.

Latest