Connect with us

Kerala

ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ ഐപിഎസ്

Published

|

Last Updated

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ ഐപിഎസ്. തനിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിന് പിന്നില്‍ ടോമിന്‍ തച്ചങ്കരിയാണെന്ന് ശ്രീലേഖ ആരോപിക്കുന്നു. കഴിഞ്ഞ 29 വര്‍ഷമായി തച്ചങ്കരി തന്നെ പിന്തുടര്‍ന്ന് വേട്ടയാടുകയാണെന്നും ഇനി തനിക്ക് മോചനം വേണമെന്നും ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സ്‌കൂള്‍ ബസുകളിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന ശ്രീലേഖക്കെതിരെ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. എന്നാല്‍ താന്‍ ഇതിലൊന്നും നേരിട്ട് പങ്കാളിയല്ലെന്നും 2015ല്‍ പരാതിക്കാരന്‍ തനിക്കെതിരെ കോടതിയെ സമീപിക്കാന്‍ കാരണം തച്ചങ്കരിയാണെന്നുമാണ് ശ്രീലേഖ ഉന്നയിക്കുന്ന ആക്ഷേപം.

---- facebook comment plugin here -----

Latest