Connect with us

Health

സിക്ക വൈറസ് പടരുന്നു: മുന്നറിയിപ്പുമായി വെനിസ്വേല അധികൃതര്‍

Published

|

Last Updated

കരാകസ്: വെനിസ്വേലയയില്‍ സിക്ക വൈറസ് വ്യാപിക്കുന്നു. വീടുകളിലെ കുടിവെള്ള സ്രോതസില്‍ കൊതുകുകള്‍ പെറ്റുപെരുകുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കൊതുകില്‍നിന്നുള്ള സിക്ക വൈറസ് നവജാത ശിശുക്കളിലെ തലച്ചോറിന് കേടുപാടുകള്‍ വരുത്തുന്നതാണ് ഈ രോഗം. ആഫ്രിക്കയില്‍ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം വെനിസ്വേലയില്‍ 4,700 ഓളം സിക്ക വൈറസ് കേസുകളെന്ന് കരുതുന്നവ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ രോഗബാധിതരുടെ യഥാര്‍ഥ എണ്ണം രണ്ടര ലക്ഷത്തിലധികം വരുമെന്ന് വെനിസ്വേല കേന്ദ്ര സര്‍വകലാശാലയിലെ ഡോക്ടറും പ്രൊഫസറുമായ ജൂലിയൊ കാസ്‌ട്രൊ പറഞ്ഞു. മഞ്ഞപ്പനിയും ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും പടര്‍ത്തുന്ന അതേ കൊതുകു തന്നെയാണ് സിക്ക വൈറസും പരത്തുന്നതെന്ന് കാസ്‌ട്രൊ പറഞ്ഞു. ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് ബാധിക്കുന്നതാണ് നവജാത ശിശുക്കളുടെ തല അസാധാരണമാംവിധം ചെറുതാകാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ കരുതുന്നത്. കുടിവെള്ളത്തില്‍ കൊതുകുകള്‍ പെറ്റുപെരുകുന്നത് ഭീഷണി ഇരട്ടിയാക്കിയിരിക്കുകയാണ്.

Latest