Connect with us

Kozhikode

ഖുര്‍ആന്റെ ആശയവും പാരായണവും നിലനില്‍ക്കണം : കാന്തപുരം

Published

|

Last Updated

കോഴിക്കോട് : ഖുര്‍ആനിന്റെ ആശയവും പാരായണവും അതിന്റെ രീതിയും മാറ്റങ്ങള്‍ക്ക് വിധേയമാകാതെ നിലനില്‍ക്കേണ്ടത് ദീനിന്റെ നിലനില്‍പ്പിന്റെ ഭാഗമാണെന്നും അതിനാവശ്യമായ സംവിധാനങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതാണെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
മര്‍കസ് ഹിഫഌല്‍ ഖുര്‍ആന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിച്ച മുസാബഖ (സാഹിത്യ മത്സരം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.കെ മുഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ബശീര്‍ സഖാഫി എ.ആര്‍ നഗര്‍ ആധ്യക്ഷം വഹിച്ചു. വി.പി.എം വില്ല്യാപള്ളി, ഹാഫിള് അബൂബക്കര്‍ സഖാഫി, അമീര്‍ ഹസന്‍ പ്രസംഗിച്ചു.
സഅദുദ്ദീന്‍ പള്ളിക്കുന്ന് സ്വാഗതവും ഉമറുല്‍ ഫാറൂഖ് പാണ്ടിക്കാട് നന്ദിയും പറഞ്ഞു.