Connect with us

National

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നിര്‍ബന്ധമാക്കണമെന്ന് മേനകാ ഗാന്ധി

Published

|

Last Updated

ജയ്പൂര്‍: ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നിര്‍ബന്ധമായും നടപ്പാക്കണമെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി. പെണ്‍ഭ്രൂണഹത്യയുടെ കൃത്യമായ കണക്കെടുപ്പിന് മുന്‍കൂട്ടിയുള്ള ലിംഗനിര്‍ണയം സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.

“എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ സ്ത്രീകളോട് അവര്‍ക്ക് പിറക്കാന്‍ പോകുന്ന കുഞ്ഞ് ആണോ, പെണ്ണോ എന്നി നിര്‍ബന്ധമായും അറിയിക്കണം. മാത്രമല്ല അത് രേഖപ്പെടുത്തി വെക്കുകയും വേണം. ഇത് അവര്‍ കുഞ്ഞിന് ജന്മം നല്‍കിയോ ഇല്ലയോ എന്ന കൃത്യമായ കണക്ക് ലഭിക്കുന്നതിന് സഹായിക്കും”

പെണ്‍ഭ്രൂണഹത്യ എന്ന പ്രശ്‌നത്തെ മറ്റൊരു മാര്‍ഗത്തിലൂടെ നോക്കിക്കാണാന്‍ ലിംഗനിര്‍ണയം സഹായിക്കും. ലിംഗനിര്‍ണയം നടത്തുന്നവരെ ശിക്ഷിക്കുകയല്ല പെണ്‍ഭ്രൂണഹത്യ തടയാനുള്ള സ്ഥായിയായ മാര്‍ഗമെന്നും മേനകാ ഗാന്ധി പറഞ്ഞു.

Latest