Connect with us

National

സോണിയക്കെതിരെ തെളിവ് നല്‍കിയാല്‍ നാവികരെ വിട്ടയക്കാമെന്ന് മോദി ഉപാധിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി:അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ സോണിയാ ഗാന്ധിക്കുള്ള പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ കൈമാറിയാല്‍ കടല്‍ക്കൊലക്കേസ് പ്രതികളായ ഇറ്റാലിയന്‍ നാവികരെ വിട്ടയക്കാന്‍ സഹായിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി മാത്യു റെന്‍സികിന് വാഗ്ദാനം നല്‍കിയതായി ആരോപണം. അഴിമതിക്കേസില്‍ ഇന്ത്യ തേടുന്ന ബ്രിട്ടീഷ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മൈക്കലാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ഇക്കാര്യമറിയിച്ച് മൈക്കല്‍ കടല്‍ക്കൊലക്കേസില്‍ വിചാരണ നടത്തുന്ന അന്താരാഷ്ട്ര ട്രൈബ്യൂണലിന് കത്തയച്ചു.

2015 സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ വെച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ച്ചയിലാണ് മോദി ഈ നിര്‍ദേശം മുന്നോട്ട് വെച്ചതെന്നാണ് കത്തില്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം വിദേശകാര്യമന്ത്രാലയം നിഷേധിച്ചു.

ഇരുരാജ്യങ്ങളിലും വന്‍ രാഷ്ട്രീയ കോളിളക്കള്‍ സൃഷ്ടിക്കാവുന്ന ഗുരുതര ആരോപണമാണ് മിഷേല്‍ നടത്തിയിരിക്കുന്നത്. എകെ ആന്റണി പ്രതിരോധ മന്ത്രിയായിരിക്കുന്ന കാലത്താണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസ് ചര്‍ച്ചയാവുന്നത്. ഇറ്റലിയിലെ അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് കമ്പനിയില്‍ നിന്ന് 3600 കോടിയുടെ 12 ഹെലിക്കോപ്റ്ററുകള്‍ വാങ്ങിയതില്‍ 360 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.