Connect with us

National

ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമ നിര്‍മാണം

Published

|

Last Updated

ലഖ്‌നോ: വിനോദസഞ്ചാരികളുടെ സുരക്ഷ ലക്ഷ്യമാക്കി പുതിയ നിയമം കൊണ്ടുവരാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ആലോചിക്കുന്നു. സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്താനും അവര്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ തടയാനും കഴിയുന്നതായിരിക്കും പുതിയ നിയമമെന്ന് സംസ്ഥാന ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി നവനീത് സെഹ്ഗാള്‍ പറഞ്ഞു. വിനോദ സഞ്ചാരികള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. സംസ്ഥാനത്ത് ടൂറിസം ഒരു വ്യവസായം എന്ന നിലയില്‍ വികസിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു. സ്വകാര്യ മേഖലയുടെ സഹായത്തോടെ ടൂറിസം രംഗത്തെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തും. സംസ്ഥാനത്തെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ വരാണസി, ഗൊരാഘ്പൂര്‍ എന്നിവയെ ന്യൂഡല്‍ഹിയെ കൂട്ടിയിണക്കി ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ടെന്നും നവനീത് സെഹ്ഗാള്‍ കൂട്ടിച്ചേര്‍ത്തു. അടുത്തിടെയാണ് സംസ്ഥാനത്തെ ടൂറിസം നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Latest