Connect with us

National

മദ്യപാനം ആധാര്‍ ഉപയോഗിച്ച് നിയന്ത്രിക്കാനാവില്ലെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: മദ്യപാനം ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് നിയന്ത്രിക്കാനാവില്ലെന്ന് സുപ്രീംകോടതി. സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ലെന്നും ആധാര്‍ കാര്‍ഡി ഉപയോഗിച്ച് നിയന്ത്രിച്ചാല്‍ മതിയെന്നുമുള്ള വാദത്തോട് പ്രതികരിക്കുകയായിരുന്നു കോടതി. മദ്യത്തിന് സബ്‌സിഡി നല്‍കണമെന്നാണോ ആവശ്യപ്പെടുന്നതെന്നും തമാശരൂപേണ കോടതി ചോദിച്ചു. മദ്യനയത്തിനെതിരെ ബാറുടമകള്‍ നല്‍കിയ അപ്പീലില്‍ സംസ്ഥാന സര്‍ക്കാറിന്റെ വാദം ഇതോടെ പൂര്‍ത്തിയായി.

ബീവറേജ് ഷോപ്പുകളിലൂടെ മദ്യം സുലഭമായി ലഭിക്കുന്നുണ്ട്. മദ്യനയം രൂപീകരിച്ചതിന്റെ ചരിത്രം പരിശോധിക്കണം. ഘട്ടം ഘട്ടമായാണ് സര്‍ക്കാര്‍ ലൈസന്‍സ് പരിമിതപ്പെടുത്തിയത്. നേരത്തെ ലൈസന്‍സ് ഉണ്ടായിരുന്നതുകൊണ്ടുമാത്രം ഇപ്പോള്‍ ലൈസന്‍സ് പുതുക്കാന്‍ അവകാശമുണ്ടെന്ന് പറയുന്നത് ശരിയല്ല. പൊതുസ്ഥലത്ത് മദ്യപിക്കാന്‍ പൗരന് അവകാശമില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

---- facebook comment plugin here -----

Latest