Connect with us

Gulf

2.3 കോടി യാത്രക്കാരുമായി അബുദാബി വിമാനത്താവളം

Published

|

Last Updated

അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിലൂടെ കഴിഞ്ഞ വര്‍ഷം 2.3 കോടി യാത്രക്കാര്‍ സഞ്ചരിച്ചതായി അധികൃതര്‍. അബുദാബി വിമാനത്താവളത്തിലെ സര്‍വകാല റെക്കോര്‍ഡ് ആണിത്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍, ഡിസംബര്‍ എന്നീ മാസങ്ങളിലായിരുന്നു ഏറ്റവും യാത്രക്കാര്‍. വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ യാത്രക്കാരിലധികം കടന്നതും ആദ്യമായാണ്. തിരക്ക് നാലു മാസം തുടരുകയും ചെയ്തു. 20ലക്ഷം യാത്രക്കാരുടെ എണ്ണത്തില്‍ 17.2 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷം ആദ്യപാദത്തില്‍ മാത്രം 21.1% വളര്‍ച്ചയാണ് ഉണ്ടായത്. അബുദാബി വിമാനത്താവളത്തില്‍ രണ്ടക്ക ട്രാഫിക് വളര്‍ച്ച തുടര്‍ന്നതായി അബുദാബി എയര്‍പോര്‍ട്ട് ചീഫ് ഓപ്പറേഷന്‍സ് ഓഫിസര്‍ അഹ്മദ് അല്‍ ഹദ്ദാബി പറഞ്ഞു. യാത്രക്കാര്‍ക്കു ലോകോത്തര അനുഭവം ആസ്വദിക്കാനാവുമെന്ന് ഉറപ്പാക്കാന്‍ കഴിയുന്ന ടെര്‍മിനല്‍ വണ്‍ ആദ്യപാദത്തില്‍ തുറക്കും. എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വിശാലമായ ശേഷിയും സൗകര്യങ്ങളുമാണ് അബുദാബി രാജ്യാന്തര വിമാനത്താവളം കൈവരിച്ചത്.
ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസിന്റെ ശക്തമായ പ്രകടനത്തിന്റെ ഫലമായി ലോകവ്യാപകമായി 116 പാസഞ്ചര്‍ കാര്‍ഗോ സര്‍വീസുകളാണ് ഈ വിമാനത്താവളത്തില്‍നിന്നു നടക്കുന്നത്.

Latest