Connect with us

Gulf

രാജ്യാന്തര ദന്തരോഗ ചികിത്സാ വിദഗ്ധരുടെ സമ്മേളനവും പ്രദര്‍ശനവും തുടങ്ങി

Published

|

Last Updated

ദുബൈയില്‍ രാജ്യാന്തര ദന്തരോഗ ചികിത്സാ സൗകര്യപ്രദര്‍ശനം ഹുമൈദ് മുഹമ്മദ് ഉബൈദ് അല്‍ ഖാതമി ഉദ്ഘാടനം ചെയ്യുന്നു

ദുബൈയില്‍ രാജ്യാന്തര ദന്തരോഗ ചികിത്സാ സൗകര്യപ്രദര്‍ശനം ഹുമൈദ് മുഹമ്മദ് ഉബൈദ് അല്‍ ഖാതമി ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: 20-ാമത് യു എ ഇ രാജ്യാന്തര ദന്തരോഗ വിദഗ്ധ സമ്മേളനവും പ്രദര്‍ശനവും (എ ഇ ഇ ഡി സി) ദുബൈ ഹെല്‍ത് അതോറിറ്റി ചെയര്‍മാന്‍ ഹുമൈദ് മുഹമ്മദ് ഉബൈദ് അല്‍ ഖതാമി ഉദ്ഘാടനം ചെയ്തു. 130 രാജ്യങ്ങളില്‍ നിന്ന് 1,800 പ്രദര്‍ശകര്‍ എത്തിയിട്ടുണ്ട്. ഇത്തവണ 40,000 സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി എ ഇ ഇ ഡി സി ചെയര്‍മാന്‍ ഡോ. അബ്ദുല്‍ സലാം അല്‍ മദനി പറഞ്ഞു. ലോകത്തെ രണ്ടാമത്തെ ദന്തരോഗ വിദഗ്ധ പ്രദര്‍ശനമാണിത്. നൂതന ചികിത്സാ രീതിയെക്കുറിച്ചുള്ള സെമിനാറുകള്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി നടത്തുമെന്ന് ഡോ. അബ്ദുല്‍ സലാം വ്യക്തമാക്കി. 170 പ്രഭാഷണങ്ങളാണ് നടത്തുന്നത്. സാംക്രമിക നിയന്ത്രണം, ലേസര്‍ ചികിത്സ തുടങ്ങിയ വിഷയങ്ങളിലാണ് പ്രദര്‍ശനം. ബ്രസീല്‍, ചൈന, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പ്രത്യേക പവലിയനുകളുണ്ട്. നാളെ സമാപിക്കും.