Connect with us

Kozhikode

എം എ ഉസ്താദ് പ്രബോധനം ജീവിത ദൗത്യമാക്കിയ പണ്ഡിതന്‍ : കാന്തപുരം

Published

|

Last Updated

കോഴിക്കോട്: പ്രബോധനത്തിന്റെ സര്‍വ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച പണ്ഡിതനായിരുന്നു എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ . കോഴിക്കോട് ടൗണ്‍ഹാളില്‍ എസ് എസ് എഫ് സാംസ്‌കാരിക വിഭാഗം കലാലയം സംഘടിപ്പിച്ച എം എ ഉസ്താദിന്റെ ലോകം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രബോധനത്തെ ജീവിത ദൗത്യമാക്കാന്‍ എം എ ഉസ്താദിന് സാധിച്ചു. എഴുത്ത്, പ്രഭാഷണം, സംഘാടനം, അധ്യാപനം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലെല്ലാം അദ്ദേഹം തിളങ്ങി. എന്‍ വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ നിന്ന് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടിയ കലാലയം എക്‌സിക്യൂട്ടീവ് മെമ്പര്‍ കോട്ടുമല ഉമറുല്‍ ഫാറൂഖ് സഖാഫിക്ക് സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം കാന്തപുരം സമ്മാനിച്ചു. എന്‍ അലി അബ്ദുല്ല, തൃക്കരിപ്പൂര്‍ മുഹമ്മദലി സഖാഫി, എം അബ്ദുല്‍ മജീദ് പ്രസംഗിച്ചു. എന്‍ എം സ്വാദിഖ് സഖാഫി, ഫൈസല്‍ അഹ്‌സനി ഉളിയില്‍, കെ അബ്ദുല്‍ കലാം, ജലീല്‍ സഖാഫി കടലുണ്ടി സംബന്ധിച്ചു.

Latest