Connect with us

Kerala

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ വേണമെന്ന് രാഷ്ട്രീയ കക്ഷികള്‍

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ അവസാനമോ മെയ് ആദ്യവാരമോ വേണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീണറോട് ആവശ്യപ്പെട്ടു. പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയും ക്യാമറ നിരീക്ഷണവും വേണമെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

10 രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി ഉള്‍പ്പെടെ ഏഴംഗ സംഘവുമായി കൂടിക്കാഴ്ച്ച നടത്തിയത്. തിരഞ്ഞെടുപ്പ് നടക്കേണ്ട സമയം, മുന്‍ കരുതലുകള്‍ എന്നിവയൊക്കെയായിരുന്നു കൂടിക്കാഴ്ച്ചയിലെ വിഷയങ്ങള്‍. തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് തീര്‍പ്പുണ്ടാക്കണമെന്നും പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

Latest