Connect with us

Gulf

വേണം, 25 വയസിന് താഴെയുള്ള ഒരു മന്ത്രിയെ

Published

|

Last Updated

ശൈഖ് മുഹമ്മദ് ബിന്‍
റാശിദ് അല്‍ മക്തൂം

ദുബൈ: 25ന് താഴെ പ്രായമുള്ള ഒരാളെ മന്ത്രിസഭയിലേക്ക് വേണമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം.
യു എ ഇ സര്‍വകലാശാല മൂന്ന് വീതം ചെറുപ്പക്കാരികളുടെയും ചെറുപ്പക്കാരുടെയും പേരുകള്‍ നിര്‍ദേശിക്കണം. രണ്ട് വര്‍ഷം മുമ്പ് ബിരുദം നേടിയവരും ആകാം. അതല്ലെങ്കില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയും ആകാം. മന്ത്രിസഭയില്‍ സ്വദേശീ യുവത്വത്തിന്റെ പ്രതീകമായി അവര്‍ മാറണം. യുവത്വത്തിന്റെ പ്രശ്‌നങ്ങളും പ്രതീക്ഷകളും അവരിലൂടെ പ്രതിഫലിക്കണം. ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ എഴുതി. നമ്മുടെ യൗവനത്തിലുള്ള രാജ്യം യുവാക്കളുടെ നേട്ടത്തിലൂടെയാണ് മുന്നോട്ട് പോയത്.
യുവത്വം നമ്മുടെ കരുത്തും വേഗവുമാണ്. ഭാവിയുടെ നിധികുംഭങ്ങളുമാണ്, ശൈഖ് മുഹമ്മദ് പറഞ്ഞു.