Connect with us

Gulf

അജ്മാനില്‍ ഗ്രീന്‍ കാറുകള്‍ക്ക് പാര്‍ക്കിംഗ് ഫീസില്‍ ഇളവ്

Published

|

Last Updated

അജ്മാന്‍: രാജ്യത്തെ മുതിര്‍ന്ന നേതൃത്വത്തിന്റെ നിര്‍ദേശം പരിഗണിച്ച് പരിസ്ഥിതി സൗഹൃദ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനായി അജ്മാനില്‍ ഗ്രീന്‍കാറുകളെ പാര്‍ക്കിംഗ് ഫീസില്‍ നിന്നും ഒഴിവാക്കിയതായി അജ്മാന്‍ നഗരസഭാ പ്ലാനിംഗ് വിഭാഗം തലവന്‍ ശൈഖ് റാശിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി വ്യക്തമാക്കി.
സുസ്ഥിര വികസനത്തിനായി സംയോജിത തന്ത്രം യു എ ഇ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിദ്യാഭ്യാസ ആശയം ശരിവെക്കുന്ന സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളെ പരിപോഷിപ്പിക്കുമെന്നും പാര്‍ക്കിംഗ് ഫീസില്‍ പരിസ്ഥിതി സൗഹൃദ കാറുകളെ ഒഴിവാക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

Latest