Connect with us

Kannur

കണ്ണൂരില്‍ വൃദ്ധനെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

Published

|

Last Updated

കണ്ണൂര്‍: കൊട്ടിയൂര്‍ പാല്‍ച്ചുരത്ത് വൃദ്ധനെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു. കോയിക്കര ജോസഫാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ചെറുമകന്‍ റോബിനെ(21) പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ചെറുമകനാണ് കൊലക്ക പിന്നിലെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ മറ്റൊരു അംഗം വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് വെട്ടേറ്റ് ചോരയില്‍ കുളിച്ച നിലയില്‍ ജോസഫിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് അദ്ദേഹം മരിച്ചിരുന്നു. 21 വയസുകാരനായ റോബിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി പറയപ്പെടുന്നു.

Latest