Connect with us

Malappuram

നിരാലംബര്‍ക്ക് വസ്ത്രം നല്‍കാന്‍ വിദ്യാര്‍ഥി കൂട്ടായ്മ

Published

|

Last Updated

കൊണ്ടോട്ടി: കൊണ്ടോട്ടി ഇ എം ഇ എ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ ബിഹാര്‍, ഒറീസ, അസം, ഝാര്‍ഘണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഉടുവസ്ത്രങ്ങളെത്തിക്കുന്നു. വിദ്യാര്‍കള്‍ തുണിക്കടകളില്‍ നിന്നും വീടുകളില്‍ നിന്നുമായി ശേഖരിച്ച നൂറുക്കണക്കിന് വസ്ത്രങ്ങള്‍ തരം തിരിച്ചു കയറ്റി അയക്കുന്നതിനു സജ്ജമാക്കി. ഹയര്‍ സെക്കന്‍ഡറി അധ്യാപകരായ മുല്ലപ്പള്ളി അഹ്മദ് കുട്ടിയും പി കെ അബ്ദുല്‍ സലാമും ഈ യജ്ഞത്തിന് മുന്നിട്ടപ്പോള്‍ പ്രിന്‍സിപ്പാള്‍ യു അബ്ദുര്‍റഹ്മാനും പ്രധാനധ്യാപിക വി ഗീതാദേവിയുടെയും നേതൃത്വത്തില്‍ മറ്റ് അധ്യാപകരും സഹായവുമായി രംഗത്തെത്തി.

---- facebook comment plugin here -----

Latest