Connect with us

Kerala

ഷബീറിന്റെ മരണം: വക്കം പുത്തന്‍നട ക്ഷേത്രത്തിലെ ഉല്‍സവാഘോഷങ്ങള്‍ വേണ്ടെന്ന് വെച്ചു

Published

|

Last Updated

ആറ്റിങ്ങല്‍: വക്കത്ത് പട്ടാപ്പകല്‍ നടുറോഡില്‍ നാല് അക്രമികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ഷെബീറിന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ ഉല്‍സവ ആഘോഷങ്ങള്‍ വേണ്ടെന്ന് വെച്ച് പുത്തന്‍നട ദേവേശ്വര ക്ഷേത്രം. കൊലപാതകത്തെ തുടര്‍ന്ന് അമ്പലത്തിലെ പൂജ ചടങ്ങുകളും പ്രാര്‍ത്ഥന പരിപാടികളും ക്ഷേത്രം രണ്ട് ദിവസത്തേക്ക് വേണ്ടെന്ന് വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രസമിതി ഈ വര്‍ഷത്തെ ഉല്‍സവാഘോഷങ്ങള്‍ വേണ്ടെന്ന് വെച്ചത്.

ക്ഷേത്രത്തിലെ ഉല്‍സവ പരിപാടികളിലെ സ്ഥിരമായി പങ്കെടുത്തിരുന്ന ഷെബീറിന്റെ മരണത്തിലുള്ള ദു:ഖത്തിലും, ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരസൂചകവുമായാണ് അമ്പലം ഉല്‍സവാഘോഷങ്ങള്‍ വേണ്ടെന്ന് വെച്ചത്. മുസ്ലിമാണെങ്കിലും മൂന്ന് വര്‍ഷമായി ഉല്‍സവം നടത്തിപ്പിന്റെ പ്രധാന ചുമതലക്കാരിലൊരാളായിരുന്നു ഷബീര്‍. ഇക്കൊല്ലത്തെ ആഘോഷപരിപാടികളുടെ ഒരുക്കത്തിന് മുന്‍കൈയ്യെടുത്ത് നടക്കുന്നതിനിടയിലാണ് അക്രമികളുടെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. ജനുവരി 31ന് വൈകിട്ട് നടുറോഡില്‍ സംഭവിച്ച ദുരന്തത്തിനൊടുവില്‍ ഫെബ്രുവരി ഒന്നിന് മെഡിക്കല്‍ കോളേജിലാണ് ഷബീര്‍ മരിച്ചത്.

കൊടിയേറ്റവും പതിവ് പൂജകളും ആറാട്ടും മാത്രമാകും ക്ഷേത്രത്തില്‍ ഇക്കൊല്ലം നടത്തുക. ഷബീറിനോടുള്ള ആദരസൂചകമായി എല്ലാ ആഘോഷവും ഒഴിവാക്കാന്‍ തീരുമാനിച്ചതായി ക്ഷേത്ര കമ്മിറ്റി കണ്‍വീനര്‍ ഗുരുചന്ദ്ര പറഞ്ഞു.

---- facebook comment plugin here -----

Latest