Connect with us

Gulf

ഇന്‍കാസ് രാഗോത്സവ്- 2016 ഈ മാസം 19ന് ദോഹയില്‍

Published

|

Last Updated

രാഗോത്സവിന്റെ ടിക്കറ്റ് പ്രകാശനം ചെയ്യുന്നു

ദോഹ: ഇന്‍കാസ് ഖത്വര്‍ രാഗോത്സവ് 2016 എന്ന പേരില്‍ സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നു. സ്റ്റാര്‍ വേള്‍ഡ് മള്‍ട്ടി മീഡിയയുമായി സഹകരിച്ച് ഈ മാസം 19ന് വൈകുന്നേരം 6.30ന് എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലാണ് പരിപാടി. മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന പരിപാടി ചലച്ചിത്ര താരം ഭാമയുടെ നേതൃത്വത്തിലാണ് വേദിയിലെത്തുക. ഗായകരായ അഫ്‌സല്‍, റിമി ടോമി, പ്രദീപ് ബാബു, പട്ടുറുമാല്‍ ജേതാവ് ഇസ്മാഈല്‍ നാദാപുരം, മറിമായത്തിലെ സ്‌നേഹ, നിയാസ് ബക്കര്‍, മണി ഷൊര്‍ണൂര്‍, ബഡായി ബംഗ്ലാവിലെ ധര്‍മജന്‍ ബോള്‍ഗാട്ടി, ജയദേവന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ പാരിപാടിക്കെത്തും. ടിക്കറ്റ് പ്രകാശനം ദോഹയില്‍ നടന്നു.
പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യ പ്രവണതക്കെതിരെ ഇന്‍കാസ് നടത്തുന്ന ബോധവത്കരണത്തിന്റെ ഭാഗമായാണ് രാഗോത്സവ് സംഘടിപ്പിക്കുന്നത്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചിത്രീകരിക്കുന്ന സ്‌കിറ്റുകളും ഗാനങ്ങളും പരിപാടിയില്‍ ഉണ്ടാകും. പരിപാടിക്ക് മുന്നോടിയായി അരമണിക്കൂര്‍ ട്രാഫിക് ബോധവത്കരണ ക്ലാസും നടക്കും. 500, 250, 100, 50, 30 റിയാല്‍ നിരക്കിലാണ് ടിക്കറ്റുകള്‍ ലഭിക്കുക. വാര്‍ത്താസമ്മേളത്തില്‍ ഇന്‍കാസ് പ്രസിഡന്റ് കെ കെ ഉസ്മാന്‍, കരീം അബ്ദുല്ല, ആര്‍ എസ് മൊയ്തീന്‍, മുഹമ്മദ് ശരീഫ്, കരീം, ഹംസ, അന്‍ഷാദ്, തോമസ് പുളിമൂട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

 

Latest