Connect with us

Business

ബിടുബി മീറ്റ്: രണ്ടാം ദിനം 6200 കൂടിക്കാഴ്ചകള്‍; 203 ഓര്‍ഡറുകള്‍

Published

|

Last Updated

നെടുമ്പാശേരി: വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന ബിസിനസ് ടു ബിസിനസ് മീറ്റില്‍ 6200 കൂടിക്കാഴ്ചകള്‍ നടന്നു. രണ്ടാം ദിനം മാത്രം 203 ഓര്‍ഡറുകള്‍ കൂടിക്കാഴ്ചകളിലൂടെ ഉറപ്പാക്കി. 444 ബയര്‍മാരാണ് ഈ ദിവസങ്ങളില്‍ വിവിധ സംരംഭകരുമായി കൂടിക്കാഴ്ച നടത്തിയത്.
143 ബയര്‍മാര്‍ പങ്കെടുത്ത ഇന്നലെ മാത്രം 4200 കൂടിക്കാഴ്ചകളാണ് ബി ടു ബി മീറ്റില്‍ നടന്നത്. 28 രാജ്യങ്ങളില്‍ നിന്നുളള 77 വിദേശ ബയേഴ്‌സ് സംരംഭകരുമായി കൂടിക്കാഴ്ച നടത്തുകയും 3031 അന്വേഷണങ്ങള്‍ വരികയും ചെയ്തു. ബിടുബി മീറ്റിന് മികച്ച പ്രതികരണമാണ് ബയര്‍മാരായി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ലഭിക്കുന്നത്. ആകെ 200 സെല്ലര്‍മാരാണ് ബിടുബി മീറ്റില്‍ പങ്കെടുക്കുന്നത്. ആദ്യ ദിനത്തില്‍ നിന്ന് ഇരട്ടിയിലധികമായിരുന്നു രണ്ടാം ദിനത്തില്‍ നടന്ന കൂടിക്കാഴ്ചകള്‍.
വേറിട്ട വ്യവസായ സംരംഭങ്ങള്‍ക്ക് ഉത്പന്നങ്ങളുടെ ഓര്‍ഡറിന് പുറമെവിദേശ രാജ്യങ്ങളില്‍ സംരംഭം തുടങ്ങാനുളള ക്ഷണവും ലഭിച്ചിട്ടുണ്ട്. ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ചെറുകിടഇടത്തരം വ്യവസായങ്ങള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കുന്നുണ്ട്. ശ്രീലങ്കയില്‍ നികുതിരഹിത ഫ്രീ സോണും വ്യവസായങ്ങള്‍ക്ക് നല്‍കുന്നു. പല സംരംഭകര്‍ക്കും ഇത്തരം വ്യവസായ സോണിലേക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.വമൂന്ന് ദിവസത്തെ ബിടുബിമീറ്റ് ഇന്ന് ഉച്ചയോടെ സമാപിക്കും. ഉച്ചക്ക് ശേഷം ബയര്‍സെല്ലര്‍മാര്‍ ഒന്നിച്ച് നടത്തുന്ന ആശയവിനിമയവും നടക്കുന്നുണ്ട്.

Latest