Connect with us

Malappuram

കീട നാശിനികളില്ലാത്ത അരി വിപണിയിലെത്തിച്ച് മോഡേണ്‍ ജൈവ കര്‍ഷക സംഘം

Published

|

Last Updated

ചങ്ങരംകുളം: കീടനാശിനികളില്ലാത്തതും ജൈവരീതിയില്‍ തയ്യാറാക്കുന്നതുമായ വിളകള്‍ക്ക് ആവശ്യക്കാരധികമുള്ള കാലത്ത് നൂറുശതമാനം ജൈവീകമായി കൃഷിചെയ്ത നെല്ലുപയോഗിച്ച് സ്വന്തം ബ്രാന്റില്‍ അരി വിപണിയിലെത്തിച്ചിരിക്കുകയാണ്ചിയ്യാനൂര്‍ മോഡേണ്‍ ജൈവ കര്‍ഷകസംഘം.

പ്രദേശത്ത് തരിശായി കിടക്കുകയായിരുന്ന പാടം പാട്ടത്തിനെടുത്ത് പൂര്‍ണമായും ജൈവരീതിയില്‍ കൃഷി നടത്തിയാണ് മോഡേണ്‍ സംഘംവിജയം കൈവരിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷംമുതലാണ് മോഡേണ്‍ സംഘം തരിശുനിലങ്ങളില്‍ജൈവകൃഷി ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം ഉയര്‍ന്ന വിളവ് ലഭിച്ചെങ്കിലും നെല്ല്‌വില്‍പന നടത്തുകയായിരുന്നു. യുവ കൂട്ടായ്മയുടെ ജൈവകൃഷി ഏറെ ജനശ്രദ്ധയാകര്‍ഷിക്കുകയും നെല്ലിന് ആവശ്യക്കാര്‍ തേടിയെത്തുകയും ചെയ്തിരുന്നു. നാട്ടുകാര്‍ക്ക് വിഷമില്ലാത്ത അരി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷം സ്വന്തം ബ്രാന്റില്‍ അരിയാക്കി വില്‍പനനടത്താനുള്ള തീരുമാമെടുത്തത്.
ചിയ്യാനൂര്‍ പാടത്ത് ഏക്കര്‍കണക്കിന് പരന്നുകിടക്കുന്ന തരിശുനിലങ്ങള്‍ ഓരോ “ഭാഗങ്ങളായി ഭൂമാഫിയ കയ്യടക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ അവശേഷിക്കുന്ന പാടശേഖരത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദേശത്തെ ഏതാനും യുവാക്കള്‍ മോഡേണ്‍ ജൈവകര്‍ഷക സംഘം രൂപീകരിച്ച് കൃഷിയിടം പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചത്.
ആദ്യവര്‍ഷംതന്നെ കൃഷി വന്‍വിജയമായിരുന്നു. കൃഷി മന്ത്രി കെ പി മോഹനനാണ് കഴിഞ്ഞവര്‍ഷത്തെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തത്.
ഈവര്‍ഷവുംജൈവകൃഷിക്ക് നൂറുമേനിയായിരുന്നു വിളവ് ലഭിച്ചത് ഈനേട്ടം നാട്ടുകാരിലേക്ക്കൂടി എത്തിക്കുക എന്ന ലക്ഷ്യമാണ് ജൈവ അരി വിപണിയില്‍ എത്തിക്കാന്‍ പ്രചോദനമായതെന്ന് മോഡേണ്‍ കര്‍ഷകസംഘം “ഭാരവാഹികള്‍ പറഞ്ഞു. പത്ത്, ഇരുപത്, അന്‍പത് കിലോ ചാക്കുകളിലാണ് അരിവിപണിയില്‍ എത്തിച്ചിരിക്കുന്നത്.