Connect with us

Wayanad

തോട്ടം തൊഴിലാളി വേതന വിജ്ഞാപനം; ചില യൂനിയനുകളുടെ എതിര്‍പ്പ് രാഷ്ട്രീയ പ്രേരിതം

Published

|

Last Updated

കല്‍പ്പറ്റ: തോട്ടം തൊഴിലാളികളുടെ വേതന വിഷയത്തില്‍ കേരള സര്‍ക്കാരില്‍ നിക്ഷപിതമായിട്ടുളള അധികാരം ഉപയോഗിച്ച് വിജ്ഞാപനമിറക്കിയ നടപടിയെ തോട്ടം തൊഴിലാളി ഫെഡറേഷന്‍(എസ് ടി യു) സംസ്ഥാന പ്രസിഡന്റ് പി പിഎ കരീം, പികെ അനില്‍കുമാര്‍(ഐന്‍ എന്‍ ടി യു സി), എന്‍ ഒ ദേവസ്യ(എച്ച് എം എസ്) എന്നിവര്‍ സ്വാഗതം ചെയ്തു. വേതന വര്‍ധനവ് ചര്‍ച്ച നടന്ന മുന്‍കാലങ്ങളില്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പോലും ജോലി ബാധ്യത അധികരിപ്പിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുളള രാഷ്ട്രീയ പ്രചരണത്തില്‍ തൊഴിലാളികള്‍ വഞ്ചിതരാവരുതെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു. വേതന കാലാവധി 2014 ഡിസംബര്‍ 30ന് അവസനിച്ചതിനാല്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ട ത്രികക്ഷി സമിതിയായ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി, നിരവധി തവണ കൂടിയെങ്കിലും ചില കാര്യങ്ങളില്‍ തീരുമാനത്തിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേരള സര്‍ക്കാരില്‍ നിക്ഷപിതമായിട്ടുളള അധികാരം ഉപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. തോട്ടം വിളയായ റബ്ബര്‍, ചായ, കാപ്പി എന്നിവക്കുണ്ടായ വിലയിടിവും ഉല്‍പ്പാദനരംഗത്തുണ്ടായിട്ടുളള അധിക ചിലവും ചൂണ്ടിക്കാട്ടി തോട്ടമുടകള്‍ വേതനം വര്‍ധിപ്പിക്കുവാന്‍ തയ്യാറായരുന്നില്ല. മാത്രവുമല്ല നിലവിലുളള വേതനത്തില്‍ 25 ശതമാനം വെട്ടിക്കുറവും ജോലി ബാധ്യതയില്‍ അമ്പത് ശതമാനം വര്‍ധനവുമാണ് ആവശ്യപ്പെട്ടത്. പി.എല്‍.സിയുടെ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയും ഊര്‍ജ്ജവകുപ്പു മന്ത്രിയും തൊഴില്‍വകുപ്പ് മന്ത്രിയും കൂടി നടത്തിയ നിരന്തര പരിശ്രമത്തിന്റെ പര്യവസാനത്തിലാണ് റബ്ബര്‍തോട്ടം തൊഴി ലാളികള്‍ക്ക് 381 രൂപയും കാപ്പിതോട്ടം തൊഴിലാളികള്‍ക്ക് 306 രൂപയും ചായ ത്തോട്ടം തൊഴിലാളികള്‍ക്ക് 301 രൂപയും ഏലത്തോട്ടം തൊഴിലാളികള്‍ക്ക് 306 രൂപയുമായി കൂലി വര്‍ധിപ്പിക്കാന്‍ ഉടമകള്‍ സമ്മതിച്ചത്. കൂടാതെ തൊഴിലാളികള്‍ക്ക് കുടിശ്ശികയായ കൂലി ബാക്കിയേപ്പറ്റി ചിന്തിക്കാന്‍പോലും തയ്യാറല്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന തോട്ടമുടകളോട് 2016 ജൂലൈ 1 മുതല്‍ കുടിശ്ശിക മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്ന് നിര്‍ദേശിക്കാനും സര്‍ക്കാര്‍ ആര്‍ജ്ജവം കാണിച്ചു.

Latest