Connect with us

Gulf

ദുബൈയില്‍ വാടക കുത്തനെ ഇടിഞ്ഞു

Published

|

Last Updated

ദുബൈ: ദുബൈയില്‍ വാടക 10.4 ശതമാനം കുറഞ്ഞതായി റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സിയായ വാല്യൂസ്റ്റാര്‍ട്ട് വെളിപ്പെടുത്തി. അപ്പാര്‍ട്‌മെന്റുകള്‍ക്കും വില്ലകള്‍ക്കും വാടക കുറഞ്ഞിട്ടുണ്ട്. നിരവധി പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്നുവന്നതാണ് കാരണം.
2015ല്‍ 14,000 അപ്പാര്‍ടുമെന്റുകളും 3,400 വില്ലകളുമാണ് പണിതീര്‍ന്നത്. ഇവ ലഭ്യമായതോടെയാണ് പലയിടങ്ങളിലും വാടക കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ തന്നെ 6.4 ശതമാനം ഇടിവു സംഭവിച്ചിരുന്നു. ഈ വര്‍ഷം ആദ്യമാസങ്ങളില്‍ അഞ്ചു ശതമാനം പിന്നെയും കുറഞ്ഞു.
ഫ്രീഹോള്‍ഡ് പ്രോപ്പര്‍ട്ടികള്‍ വാങ്ങാനും വാടകക്കെടുക്കാനും അനുയോജ്യമായ സമയമാണിതെന്ന് കണ്‍സള്‍ട്ടന്‍സി കമ്പനിയായ ജെ എല്‍ എല്‍ ചൂണ്ടിക്കാട്ടി. വാണിജ്യ കേന്ദ്രങ്ങളിലും വാടക കുത്തനെ കുറഞ്ഞിട്ടുണ്ട്. ലോകത്ത് മിക്ക സ്ഥലങ്ങളിലും സ്വത്തുവകകള്‍ക്ക് വിലകുറയുകയാണ്. ഹോങ്കോങ്ങില്‍ 2.82 ഉം ഇന്ത്യയില്‍ 2.22 ഉം ബ്രിട്ടനില്‍ 2.72 ഉം ശതമാനം കുറഞ്ഞു.

---- facebook comment plugin here -----

Latest