Connect with us

Kozhikode

കോഴിക്കോട് അരയടത്തുപാലത്തില്‍ ബസുകള്‍ കൂട്ടിയിടിച്ച് 38 പേര്‍ക്ക് പരിക്ക്

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് അരയടത്തുപാലത്തില്‍ ബസുകള്‍ കൂട്ടിയിടിച്ച് 38 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ്. സ്വകാര്യ ബസിന്റെ അമിത വേഗമാണ് അപകട കാരണം. മേല്‍പ്പാലത്തിലൂടെ അമിതവേഗത്തില്‍ മാവൂരിലേക്ക് പോവുകയായിരുന്ന ഫാത്തിമ ബസ് മറ്റൊരു ബസിനെ മറികടക്കുമ്പോള്‍ എതിരെ വന്ന സിറ്റി ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മേല്‍പാലത്തില്‍ നിന്നും പിന്നിലേക്കുപോയ സിറ്റി ബസ് പിന്നിലുണ്ടായിരുന്ന കാറിലും അരികിലുണ്ടായിരുന്ന ബൈക്കിലും ഇടിച്ചു.

bus 2പിന്നോട്ടുരുണ്ട ബസിനും മേല്‍പ്പാലത്തിന്റെ കൈവരിക്കും ഇടയില്‍പ്പെട്ട ബൈക്ക് യാത്രികന്‍ അരമണിക്കൂറോളം ബസിനും കൈവരിക്കും ഇടയില്‍ ഞെരിഞ്ഞ് പുറത്തേക്ക് തൂങ്ങിക്കിടന്നു. ഇയാളുടെ കാല്‍ പിന്നീട് മുറിച്ചുമാറ്റേണ്ടിവന്നു. അപകടത്തിനിടയാക്കിയ ബസില്‍നിന്ന് അമ്മയും കുഞ്ഞും ചില്ല് തകര്‍ന്ന് പുറത്തേക്ക് തെറിച്ചുവീണു. ഇവര്‍ എതിരെവന്ന കാറിനു മുകളിലേക്കാണ് വീണത്. മാവൂര്‍ റോഡ് അരയിടത്തുപാലം ജംഗ്ഷനിലെ മേല്‍പ്പാലത്തില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് മാവൂര്‍ റോഡിലും മിനി ബൈപ്പാസ് റോഡിലും ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലുമായി പ്രവേശിപ്പിച്ചു. പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Latest