Connect with us

Malappuram

നിരഞ്ജന്‍ കുമാറിന്റെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ 50 ലക്ഷം നല്‍കി

Published

|

Last Updated

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നിരഞ്ജന്‍ കുമാറിന്റെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 50 ലക്ഷം രൂപയുടെ ധനസഹായം വിതരണം പുലമന്തോളില്‍ മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിക്കുന്നു

പെരിന്തല്‍മണ്ണ: പത്താന്‍കോട്ട് വ്യോമസേന താവളത്തിന് നേര്‍ക്ക് നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന്റെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ 50 ലക്ഷം രൂപയുടെ ധനസഹായം പട്ടികജാതി,ടൂറിസം, പിന്നാക്കക്ഷേമ മന്ത്രി എ പി അനില്‍കുമാര്‍ വിതരണം ചെയ്തു.
നിരഞ്ജന്റെ ഭാര്യ ഡോ. കെ ജി രാധിക, മകള്‍ വിസ്മയ എന്നിവര്‍ക്ക് 25 ലക്ഷത്തിന്റെ രണ്ട് ചെക്കുകള്‍ വീതം മന്ത്രി നല്‍കി.
പുലാമന്തോള്‍ പാലൂരിലുള്ള ഡോ. കെ ജി രാധികയുടെ വീട്ടിലെത്തിയാണ് മന്ത്രി സഹായം കൈമാറിയത്. പാലക്കാട് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി പരിപാടിയില്‍ അധ്യക്ഷയായി. ഒറ്റപ്പാലം തഹസില്‍ദാര്‍ പി പി ജയരാജന്‍, നിരഞ്ജന്റെ കുടുംബാംഗങ്ങള്‍ എന്നിവരും പങ്കെടുത്തു. എന്‍ എസ് ജിയുടെ ബോംബ് നിര്‍വീര്യമാക്കല്‍ സംഘാംഗമായിരുന്ന ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാര്‍ പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ജനുവരി മൂന്നിനാണ് വീരമൃത്യു വരിച്ചത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് എളമ്പുലാശേരി സ്വദേശിയായിരുന്നു.

Latest