Connect with us

Gulf

'മനുഷ്യാവകാശ സംരക്ഷണത്തില്‍ ഖത്വര്‍ ഇടപെടല്‍ ലോകശ്രദ്ധ നേടുന്നു'

Published

|

Last Updated

ദോഹ: എല്ലാ മേഖലകളിലും മനുഷ്യാവകാശം സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള ഖത്വറിന്റെ പങ്കിനെ പ്രശംസിച്ച് അറബ് നെറ്റ്‌വര്‍ക് ഓഫ് നാഷനല്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എ എന്‍ എന്‍ എച്ച് ആര്‍ ഐ) പ്രസിഡന്റ് ഡോ. മൂസ ബുറെയ്‌സാത്. രാജ്യത്തിനകത്തും പുറത്തും മനുഷ്യാവകാശം മെച്ചപ്പെടുത്താന്‍ ഖത്വര്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അല്‍ റായക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആഭ്യന്തരതലത്തില്‍ മാത്രമല്ല, മേഖലാ- അന്താരാഷ്ട്ര തലങ്ങളിലും മനുഷ്യാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശക്തമായ വക്താക്കളാണ് ഖത്വര്‍. മനുഷ്യാവകാശങ്ങള്‍ ശക്തമാക്കാന്‍ പ്രയത്‌നിച്ച് ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്താനാണ് ഖത്വര്‍ ശ്രമിക്കുന്നത്. സുഡാനില്‍ സമാധാനം സംസ്ഥാപിക്കാനും ഫലസ്തീന്‍ ജനതയെ അന്താരാഷ്ട്ര തലത്തില്‍ പിന്തുണക്കാനും ഖത്വര്‍ വലിയ ആര്‍ജവം പ്രകടിപ്പിച്ചിട്ടുണ്ട്. ക്രൂരമായ ഇസ്‌റാഈല്‍ അധിനിവേശത്തില്‍ നിന്ന് ഫലസ്തീന്‍ രാഷ്ട്രത്തെ സംരക്ഷിക്കാനും അടിച്ചമര്‍ത്തപ്പെട്ട അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനും അതുവഴി ഫലസ്തീന്‍ ജനതക്ക് മെച്ചപ്പെട്ട ജീവിതത്തിന് വഴിവെക്കാനും ഖത്വറിന്റെ ഇടപെടലുകള്‍ സഹായിച്ചിട്ടുണ്ട്. ഗാസ മുനമ്പില്‍ ഖത്വറിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ഏഷ്യയിലും ആഫ്രിക്കയിലും പതിതരായ ദരിദ്രകോടികള്‍ക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള അവസരമൊരുക്കുന്ന ഖത്വറിലെ വിവിധ ഏജന്‍സികളുടെ ചാരിറ്റി പ്രവര്‍ത്തനം ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടെന്നും ഡോ. ബുറെയ്‌സാത് പറഞ്ഞു.

Latest