Connect with us

Business

കൊപ്രയുടെ താങ്ങുവില കൂട്ടിയത് കര്‍ഷകര്‍ക്ക് ആശ്വാസം

Published

|

Last Updated

കൊച്ചി: ദക്ഷിണേന്ത്യയില്‍ നാളികേര വിളവെടുപ്പ് പുരോഗമിച്ചതോടെ വില തകര്‍ച്ചയില്‍ നിന്ന് ഉല്‍പാദകര്‍ക്ക് താങ്ങ് പകരാന്‍ കൊപ്രയുടെ താങ്ങ് വില ഉയര്‍ത്തി. കേന്ദ്രം കൊപ്രയുടെ താങ്ങ് ക്വിന്റലിന് 400 രൂപ ഉയര്‍ത്തി. മില്ലിംഗ് കൊപ്രക്ക് 5950 രൂപയും ഉണ്ട കൊപ്രക്ക് 6240 രൂപയുമാണ്. മില്ലിംഗ് കൊപ്രക്ക് 5950 രൂപയും ഉണ്ട കൊപ്രക്ക് 6240 രൂപയുമാണ്. നാളികേരത്തിന്റെ ലഭ്യത ഉയര്‍ന്നത് കണ്ട് കൊപ്രയാട്ട് വ്യവസായികള്‍ ചരക്ക് സംഭരണം കുറച്ചു. പുതിയ ചരക്ക് വില്‍പ്പനക്ക് ഇറക്കിയത് കൊപ്ര വെളിച്ചെണ്ണ വിലകളെ ബാധിച്ചു. എണ്ണ വില 8350 രൂപയിലും കൊപ്ര 5725 രൂപയിലുമാണ്. മാസാരംഭമാണെങ്കിലും വെളിച്ചെണ്ണക്ക് പ്രദേശിക ഡിമാന്റ് കുറവാണ്.
റബര്‍ വിപണിയിലെ പ്രതിസന്ധി മറികടക്കാന്‍ മുഖ്യ ഉല്‍പാദന രാജ്യങ്ങള്‍ സംഘടിത നീക്കം തുടങ്ങി. തായ്‌ലന്റും ഇന്തോനേഷ്യയും മലേഷ്യയും കയറ്റുമതി നിയന്ത്രിക്കുന്നത്. അടുത്ത മാസം മുതല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള റബര്‍ കയറ്റുമതിയില്‍ കുറയും. ഇത് ആഗോള വിപണിയില്‍ ഷീറ്റ് വില ഉയര്‍ത്താം. 6.15 ലക്ഷം ടണ്‍ റബറിന്റെ കുറവ് വരും മാസങ്ങളില്‍ ആഗോള വിപണിയില്‍ അനുഭവപ്പെടും. വിദേശത്ത് നിന്നുള്ള പ്രതികുല വാര്‍ത്തകള്‍ മുലം ഇന്ത്യന്‍ മാര്‍ക്കറ്റ് 2009 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയായ 9100 രൂപയായി. നാലാം ഗ്രേഡ് 9400 രൂപയിലാണ് . അഞ്ചാം ഗ്രേഡ് റബര്‍ 8700 വരെ താഴ്ന്നു. കുരുമുളക് വിളവെടുപ്പ് മുന്നേറുന്നു. ഇടുക്കി, വയനാട് ഭാഗങ്ങളില്‍ നിന്നുള്ള ചരക്ക് വരവ് ശക്തമാണ്. കര്‍ണ്ണാടകത്തിലും വിളവെടുപ്പ് ഊര്‍ജിതമായി.
ഇരു സംസ്ഥാനങ്ങളിലും വില്‍പ്പന സമ്മര്‍ദ്ദമുണ്ട്. ഹൈറേഞ്ചില്‍ നിന്ന് നിത്യേനെ 30 ടണ്‍ കുരുമുളക് കൊച്ചിയിലെത്തി. ഉത്തരേന്ത്യന്‍ വ്യാപാരികള്‍ മുഖ്യ വിപണികളില്‍ നിന്ന് അല്‍പ്പം വിട്ടു നില്‍ക്കുകയാണ്. രാജ്യാന്തര വിപണിയില്‍ നിന്ന് ഇന്ത്യന്‍ കുരുമുളകിന് അന്വേഷണങ്ങളില്ല. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളകിന് 64,200 രൂപയില്‍ നിന്ന് 63,400 രൂപയായി.
കേരളത്തില്‍ സ്വര്‍ണ വില പവന് 520 രൂപ കയറി. പവന്‍ 20,080 ല്‍ നിന്ന് 20,680 രൂപയായി. ലണ്ടനില്‍ ട്രോയ് ഔണ്‍സ് 1115 ഡോളറില്‍ നിന്ന് 1175 ഡോളറായി.

Latest