Connect with us

National

ധോനി ഒത്തുകളിച്ചെന്ന് ടീം മനേജരുടെ വെളിപ്പെടുത്തല്‍

Published

|

Last Updated

ന്യൂഡല്‍ഹി: 2014ല്‍ മാഞ്ചസ്റ്ററില്‍ നടന്ന ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി ഒത്തുകളിച്ചെന്നു വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ടീം മാനേജരായിരുന്ന സുനില്‍ ദേവ് ആണ് ക്രിക്കറ്റ് വെളിപ്പെടുത്തല്‍ നടത്തിയത്. ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറികൂടിയായ ദേവിന്റെ ആരോപണം ഹിന്ദി ദിനപത്രമായ സണ്‍സ്റ്റാറാണ് പുറത്തുവിട്ടത്.
പത്രം നടത്തിയ ഒളിക്യാമറാ ഓപ്പറേഷനിലാണു ദേവ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. മാഞ്ചസ്റ്റര്‍ ടെസ്റ്റിനു മുമ്പ് മഴ പെയ്തതിനാല്‍ ടോസ് നേടിയാല്‍ ബൗളിങ് തിരഞ്ഞെടുക്കാനാണ് ടീം മീറ്റിങ്ങില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ടോസ് ലഭിച്ച
ധോനി എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു ദിനപത്രം പുറത്തുവിട്ട ടേപ്പില്‍ സുനില്‍ ദേവ് പറയുന്നു. ധോനിയുടെ തീരുമാനം.ഒത്തുകളിയുടെ ഭാഗമായിരുന്നെന്നും ദേവ് ഉറപ്പുപറയുന്നു.
കമന്ററി ബോക്‌സിലുണ്ടായിരുന്ന മുന്‍ ഇംഗ്ലണ്ട് നായകന്‍ ജെഫ്രി ബോയ്‌കോട്ടും തീരുമാനത്തിലെ ഞെട്ടല്‍ മറച്ചുവച്ചില്ല. സുനില്‍ദേവ് സംഭാഷണത്തില്‍ പറയുന്നു.

സംഭവം അന്നത്തെ ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസനെ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍വച്ച് ഇതുസംബന്ധിച്ചു റിപ്പോര്‍ട്ട് ടൈപ്പ് ചെയ്തു നല്‍കി. എന്നാല്‍ നടപടിയുണ്ടായില്ല. ജീവനു ഭീഷണിയുണ്ടാകുമെന്ന ഭയം കാരണമാണു കമ്മിഷനുകള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്താതിരുന്നത്. എന്നാല്‍, ഐപിഎല്‍ വാതുവയ്പ് അന്വേഷിച്ച ജസ്റ്റിസ് മുകുല്‍ മുദ്ഗല്‍ പുതിയ വെളിപ്പെടുത്തല്‍ തള്ളി. ഇത് സത്യമാണെങ്കില്‍ ബോര്‍ഡിന് എഴുതി നല്‍കണം. മാത്രമല്ല, ഒത്തുകളി ഒരാള്‍ വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല. മൂന്നിലേറെ താരങ്ങള്‍ വിചാരിച്ചാല്‍ മാത്രമേ ഒത്തുകളി പ്രായോഗികമാകൂവെന്നും അദ്ദേഹം പറഞ്ഞു.