Connect with us

Kerala

മാണി ചതിയനെന്നു പറഞ്ഞത് മുഖ്യമന്ത്രിയെ ഉദ്ദേശിച്ചെന്ന് പിണറായി

Published

|

Last Updated

കോട്ടയം: കെ.എം. മാണി ചതിയനെന്നു പറഞ്ഞത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഉദ്ദേശിച്ച് ആകാമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. യുഡിഎഫിലെ അന്തഛിദ്രത്തിന് നാന്ദി കുറിക്കുന്നതാണ് മാണിയുടെ വാക്കുകള്‍. അതിനാല്‍ വാക്കുകളെ നിസാരമായി കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തില്‍ ചിലര്‍ കൂടെനിന്നു കെട്ടിപ്പിടിച്ചശേഷം കുതികാല്‍ വെട്ടുന്നവരാണെന്നാണ് കെ.എം. മാണി പറഞ്ഞത്. എന്നാല്‍, പി.കെ. കുഞ്ഞാലിക്കുട്ടി വിശ്വസിക്കാന്‍ കൊള്ളാവുന്നയാളാണ്. ഒരിക്കലും ചതിക്കില്ല. ഏതു സമയത്തും കുഞ്ഞാലിക്കുട്ടിയെ നമ്പാന്‍ സാധിക്കുമെന്നും മാണി ഞായറാഴ്ച മുസ്‌ലിം ലീഗിന്റെ കേരള യാത്രയ്ക്കിടെ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയെ ഉദ്ദേശിച്ചാവും മാണി അത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയത്. ഇതില്‍ കോണ്‍ഗ്രസിനു എന്തു മറുപടിയാണ് നല്‍കാനുള്ളതെന്നും പിണറായി ചോദിച്ചു. മുഖ്യമന്ത്രിയുടെ സംരക്ഷകരായി മാറിയ വി.എം. സുധീരനും എ.കെ. ആന്റണിക്കും ഭിന്നാഭിപ്രായമുണ്ടാകില്ലെന്നാണ് കരുതുന്നത്. വ്യത്യസ്ത അഭിപ്രായമുണ്ടെങ്കില്‍ ജനങ്ങള്‍ അറിയുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.