Connect with us

Gulf

ഇമാര്‍ മാളുകള്‍ക്ക് 165.5 കോടി ദിര്‍ഹമിന്റെ ലാഭം; 23 ശതമാനം വര്‍ധന

Published

|

Last Updated

ദുബൈ: ദുബൈ മാള്‍ ഉള്‍പടെ ഇമാര്‍ മാളുകള്‍ കഴിഞ്ഞ വര്‍ഷം 165.6 കോടി ദിര്‍ഹമിന്റെ ലാഭം നേടിയതായി ചെയര്‍മാന്‍ മുഹമ്മദ് അല്‍ അബ്ബാര്‍ അറിയിച്ചു. 2014നെക്കാള്‍ 23 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. വാടകയിനത്തില്‍ 299 കോടി ദിര്‍ഹമിന്റെ വരുമാനം നേടി. ഇത് 2014നെക്കാള്‍ 11 ശതമാനം അധികമാണ്. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ 43 കോടി ദിര്‍ഹമിന്റെ ലാഭമാണ് നേടിയത്. വാടകവരുമാനത്തിലും ഗണ്യമായി വര്‍ധനവുണ്ടായി.
ഇമാര്‍ പ്രോപ്പര്‍ടീസിന്റെ കീഴിലുള്ള എല്ലാ മാളുകളിലും 96 ശതമാനം കടകളും വാടകക്ക് പോയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 12.4 കോടി ആളുകള്‍ വിവിധ മാളുകള്‍ സന്ദര്‍ശിച്ചതായി രേഖപ്പെടുത്തി. പോയവര്‍ഷത്തെക്കാള്‍ ഒമ്പത് ശതമാനമാണ് വര്‍ധന. ദുബൈ മാളില്‍ മാത്രം എട്ട് കോടി ആളുകള്‍ എത്തിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന മാളായി ദുബൈ മാള്‍ മാറി. 60 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വിവിധ ഇടങ്ങളില്‍ ഇമാര്‍ പ്രോപ്പര്‍ടീസിന് മാളുകളുള്ളത്. ദുബൈ മാളില്‍ 150 ഓളം രാജ്യാന്തര പ്രാദേശിക ബ്രാന്‍ഡുകള്‍ വില്‍ക്കപ്പെടുന്നുണ്ടെന്നും മുഹമ്മദ് അല്‍ അബ്ബാര്‍ അറിയിച്ചു.

Latest