Connect with us

Kerala

അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിബിഐയ്ക്ക് വിടാന്‍ ഹൈകോടതി ഉത്തരവ്

Published

|

Last Updated

കൊച്ചി: കണ്ണൂര്‍ അരിയില്‍ ശുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതി ശരിവച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് നല്‍കിയ ഹര്‍ജി അംഗീകരിച്ചു ജസ്റ്റിസ് ബി.കെമാല്‍പാഷയാണ് ഉത്തരവിട്ടത്.

കേസ് ഏറ്റെടുക്കാന്‍ നേരത്തെ സിബിഐ വിസമ്മതിച്ചിരുന്നു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെയും സിപിഎമ്മിനെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പി ജയരാജനെയും ടി വി രാജേഷിനെയും രക്ഷിക്കാന്‍ ശ്രമം നടന്നതായും ഇരുവര്‍ക്കുമെതിരേ ഗൂഢാലോചന കുറ്റം ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും കോടതി പറഞ്ഞു. മനഃസാക്ഷിയെ ഞെട്ടിക്കുന്ന കേസാണിതെന്നും കോടതി നിരീക്ഷിച്ചു.

സ്വയംപ്രഖ്യാപിത രാജാക്കന്‍മാര്‍ നാടുഭരിക്കുന്ന സ്ഥിതിയുണ്ടാകരുതെന്ന് കോടതി നിരീക്ഷിച്ചു. സംഭവം പ്രാദേശിക വിഷയമാണെന്നും സംസ്ഥാന പോലീസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചതാണെന്നും സിബിഐ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഷുക്കൂറിന്റെ മാതാവിന്റെ കണ്ണീര്‍ കാണാതിരിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

സിപിഎമ്മിന്റെ രാഷ്ട്രീയ ഇടപെടല്‍ അന്വേഷണം വഴിമുട്ടിച്ചിട്ടുണ്ട്. പോലീസ് തൃപ്തികരമായി അന്വേഷണം നടത്തിയില്ലെന്നും അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് കോടതി നിരീക്ഷിച്ചു.

കേസില്‍ പോലീസിനു കാര്യക്ഷമമായി അന്വേഷണം നടത്താന്‍ കഴിഞ്ഞില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചുവെന്നതും ശ്രദ്ധേയമാണ്. കേസ് അന്വേഷണത്തില്‍ നിന്നും സിബിഐക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് പി ജയരാജന്‍ കോടതിയെ അറിയിച്ചിരുന്നു.